ഒന്നിനൊന്നു മികച്ച പ്രകടനവുമായി അർജന്റൈൻ സ്ട്രൈക്കർമാർ, ആരാണ് ഏറ്റവും മികച്ചത് | Lautaro
മോശം പ്രതിരോധത്തിന്റെ പേരിൽ പലപ്പോഴും പഴി കേട്ടിട്ടുണ്ടെങ്കിലും മികച്ച സ്ട്രൈക്കർമാർക്ക് യാതൊരു കുറവുമില്ലാത്ത രാജ്യമാണ് അർജന്റീന. ബാറ്റിസ്റ്റ്യൂട്ട, ക്രെസ്പോ, അഗ്യൂറോ, ടെവസ് എന്നിങ്ങനെ നിരവധി മികച്ച സ്ട്രൈക്കർമാർ അർജന്റീന ടീമിനൊപ്പം ഓരോ കാലഘട്ടത്തിലും ഉണ്ടായിരുന്നു. ഇപ്പോഴും അതിൽ മാറ്റമൊന്നുമില്ല. അതിനുള്ള ഉദാഹരമാണ് നിലവിൽ ടീമിലെ പ്രധാന സ്ട്രൈക്കർമാരായ ലൗടാരോ മാർട്ടിനസും ജൂലിയൻ അൽവാരസ്.
ലൗടാരോ മാർട്ടിനസിനു ഫോം നഷ്ടമായ ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തി കൂടുതൽ പ്രസക്തി നേടിയ താരമാണ് അൽവാരസ്. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം മിന്നുന്ന പ്രകടനം നടത്തുന്ന താരം പ്രധാന സ്ട്രൈക്കറായ എർലിങ് ഹാലാൻഡിനൊപ്പം ടീമിൽ സ്ഥിരമായി ഇടം പിടിക്കുന്നു. ഈ സീസണിൽ ഇതുവരെ പതിനാലു മത്സരങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്കായി കളിച്ചിട്ടുള്ള അൽവാരസ് ഏഴു ഗോളും നാല് അസിസ്റ്റുമായി 11 ഗോളുകളിൽ പങ്കാളിയായി.
Lautaro's first 9 games in Serie A 🇮🇹
2023/24
⚽ 11 Goals
🅰️ 2 Assists2022/23
⚽ 3 Goals
🅰️ 1 Assist⁰2021/22
⚽ 5 Goals
🅰️ 0 Assists pic.twitter.com/2az9DWTJiu— Italian Football TV (@IFTVofficial) October 21, 2023
അതേസമയം ഈ സീസണിൽ ഇന്റർ മിലാന്റെ നായകനായി സ്ഥാനം ലഭിച്ച ലൗടാരോ മാർട്ടിനസിന്റെ ഫോം അവിശ്വസനീയമാണ്. സീരി എയിൽ ഒൻപത് മത്സരങ്ങൾ മാത്രം കളിച്ച് പതിനൊന്നു ഗോളുകൾ നേടിയ താരം ഈ സീസണിൽ ഇന്റർ മിലാനായി പന്ത്രണ്ട് ഗോളും ഒരു അസിസ്റ്റുമായി പതിമൂന്നു ഗോളുകളിലാണ് പങ്കാളിയായിരിക്കുന്നത്. സീരി എ ടോപ് സ്കോറർമാരിൽ ലൗടാരോ പതിനൊന്നു ഗോളുമായി ഒന്നാമത് നിൽക്കുമ്പോൾ രണ്ടാമതുള്ള ഒസിംഹൻ ആറു ഗോൾ മാത്രമാണ് നേടിയത്.
🤯 Julián Álvarez lleva 11 G+A (7G/4A) en 14 partidos jugados.
🤯 Lautaro Martínez lleva 13 G+A (12G/1A) en 11 partidos jugados.
La temporada de nuestros delanteros. 🇦🇷🚬 pic.twitter.com/A1c2NCAdHG
— Sudanalytics (@sudanalytics_) October 21, 2023
കഴിഞ്ഞ സീസണിലും ഈ രണ്ടു താരങ്ങൾ മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. അൽവാരസിനു അവസരങ്ങൾ വളരെ കുറവായിരുന്നെങ്കിലും ഹാലാൻഡിനു പിന്നിൽ ടീമിന്റെ ടോപ് സ്കോറർ ആയിരുന്നു. അതേസമയം ഇന്റർ മിലാനു വേണ്ടി സീസണിൽ ഉടനീളം മികച്ച പ്രകടനം നടത്താൻ ലൗടാരോ മാർട്ടിനസിനു കഴിഞ്ഞു. ഈ രണ്ടു താരങ്ങളും കളിച്ച ടീമുകളാണ് കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചത്. അതിൽ വിജയിച്ച മാഞ്ചസ്റ്റർ സിറ്റി ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി.
ഈ രണ്ടു താരങ്ങളുടെയും മികച്ച ഫോം അർജന്റീന ആരാധകർക്കാണ് കൂടുതൽ സന്തോഷം നൽകുന്നത്. ലയണൽ മെസിയെപ്പോലൊരു പ്രതിഭയുള്ള താരത്തിനൊപ്പം അനായാസമായി കളിക്കാൻ കഴിവുള്ള താരങ്ങളാണ് ലൗടാരോയും അൽവാരസും. മികച്ച പ്രകടനം നടത്തി അർജന്റീന ടീമിലെ സ്ഥാനത്തിനായി ഇവർ നടത്തുന്ന മത്സരം ദേശീയ ടീമിന് ഗുണം ചെയ്യുന്നതാണ്. പ്രത്യേകിച്ച് കോപ്പ അമേരിക്ക ടൂർണമെന്റ് അടുത്ത സീസണിൽ നടക്കാൻ പോകുന്ന സാഹചര്യത്തിൽ.
Lautaro And Alvarez In Stunning Form This Season