ഉജ്ജ്വല ഫോമിലുള്ള യുവതാരങ്ങളെക്കാൾ മുകളിൽ നിൽക്കുന്നു മോശം ഫോമിലുള്ള മുപ്പത്തിയാറുകാരനായ മെസി | Lionel Messi
ലയണൽ മെസിക്ക് പിഎസ്ജി ആരാധകർ സമ്മാനിച്ച മുറിവുകൾ അടുത്തൊന്നും മായുന്ന ലക്ഷണമില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായതിന്റെ പേരിൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഫ്രഞ്ച് ക്ലബിന്റെ ആരാധകർ ലയണൽ മെസിയെ കൂക്കി വിളിച്ചു. വമ്പൻ പ്രതിഫലം വാങ്ങി ടീമിലെത്തിയ താരം ഒട്ടും ആത്മാർത്ഥതയില്ലാത്ത പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ച വെക്കുന്നതെന്നാണ് ആരാധകരുടെ പ്രധാനപ്പെട്ട വിമർശനം ഉണ്ടായിരുന്നത്.
എന്നാൽ ആരാധകരുടെ വിമർശനങ്ങളിൽ തളർന്നു പോകുന്ന മെസിയെ ഇപ്പോൾ കാണാൻ കഴിയില്ല. ഓരോ മത്സരത്തിനു മുൻപും കൂക്കിവിളികൾ കേട്ടെങ്കിലും അതിനു ശേഷം മികച്ച പ്രകടനമാണ് താരം നടത്തിയിരുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിഎസ്ജി വിജയം നേടിയപ്പോൾ ആദ്യത്തെ ഗോൾ നേടിയ ലയണൽ മെസി അതിനു ശേഷം സെർജിയോ റാമോസ് നേടിയ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.
Players with MOST goal contributions in all competitions this season:
— Honest Fan (@FriendlyDiver) April 8, 2023
🇦🇷 Messi – 58 G/A
🇫🇷 Mbappé – 50 G/A
🇧🇷 Neymar – 40 G/A
🇳🇴 Haaland – 54 G/A
🏴 Rashford – 39 G/A
A 35 year old “finished/system player” is competing with Youngsters, unreal Longevity 🇦🇷𓃵 pic.twitter.com/kaDxj2Kk40
അതേസമയം മോശമെന്ന് പറയുന്ന ലയണൽ മെസിയുടെ ഈ സീസണിലെ പ്രകടനത്തിന്റെ കണക്കുകൾ നോക്കിയാൽ മികച്ച ഫോമിൽ കളിക്കുന്നുവെന്നു പറയുന്ന യുവതാരങ്ങൾക്കും മുകളിലാണ്. ഈ സീസണിലെ മുഴുവൻ മത്സരങ്ങളും എടുത്തു നോക്കിയാൽ ഗോളും അസിസ്റ്റുമായുള്ള മെസിയുടെ ഗോൾ പങ്കാളിത്തം അൻപത്തിയെട്ടാണ്. ഹാലാൻഡ്, എംബാപ്പെ തുടങ്ങിയ താരങ്ങൾക്ക് അമ്പത്തിനാലും അമ്പതുമാണ് ഗോൾ പങ്കാളിത്തമുള്ളത്.
അതേസമയം മെസിയുടെ കണക്കുകൾ ഇതിൽ മാത്രം ഒതുങ്ങുന്നതല്ല. ഒരു മികച്ച ടീം പ്ലെയറായ ലയണൽ മെസി മോശം ഫോമിൽ കളിച്ച മത്സരങ്ങളിൽ പോലും ഒരു അവസരം സൃഷ്ടിച്ചിട്ടുണ്ടാകും. താരം നൽകിയ ഒരുപാട് അവസരങ്ങൾ സഹതാരങ്ങൾ തുലച്ചു കളഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എംബാപ്പെ അത്തരമൊരു അവസരം കളഞ്ഞിരുന്നു. ഇത് മെസി ടീമിന് എത്രത്തോളം അവിഭാജ്യഘടകമാണെന്ന് കാണിച്ചു തരുന്നു.
ലയണൽ മെസിയോടുള്ള പിഎസ്ജി ആരാധകരുടെ രോഷം ലോകകപ്പിൽ അർജന്റീന ഫ്രാൻസിനെതിരെ വിജയം നേടിയതിൽ നിന്നും വന്നതാണെന്നു തീർച്ചയാണ്. പിഎസ്ജിയുടെ ഏറ്റവും വലിയ പോരായ്മ അവർ നടത്തുന്ന ട്രാൻസ്ഫർ നീക്കങ്ങളിൽ ദിശാബോധമില്ലാത്തതാണ്. ലയണൽ മെസിയെ എങ്ങിനെ ഉപയോഗിക്കണമെന്ന് ടീമിനാറിയില്ലെന്നും ഈ രണ്ടു സീസൺ കൊണ്ട് വ്യക്തമായി കഴിഞ്ഞു.
Content Highlights: Lionel Messi 58 Goal Contributions This Season