സസ്പെൻസ് പൊളിക്കാതെ ലയണൽ മെസി, പരിഗണനയിലുള്ളത് രണ്ടു ക്ലബുകൾ മാത്രം | Lionel Messi
ലയണൽ മെസിയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട സങ്കീർണതകൾ വീണ്ടും തുടരുകയാണ്. ലാ ലീഗയുടെ അനുമതി ലഭിച്ചതോടെ മെസിയുടെ തിരിച്ചുവരവ് എളുപ്പമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിൽ യാതൊരു മുന്നേറ്റവും ഉണ്ടായിട്ടില്ല. ലാ ലിഗ ബാഴ്സയുടെ പദ്ധതി അംഗീകരിച്ചെങ്കിലും മെസിയെ ടീമിന്റെ ഭാഗമാക്കാൻ ഏതെങ്കിലും താരത്തെ വിൽക്കണമെന്നതാണ് മെസിയുടെ തിരിച്ചുവരവിലെ പുതിയ പ്രതിസന്ധി.
ലയണൽ മെസിയുടെ കാര്യത്തിൽ പെട്ടന്നൊരു തീരുമാനമെടുക്കാൻ താരത്തിന്റെ അച്ഛൻ ക്ലബ് നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും അതിനവർക്ക് കഴിയില്ല.ടീമിലെ താരങ്ങളെ വിൽക്കാൻ എളുപ്പത്തിൽ കഴിയില്ലെന്നതിനാൽ ലയണൽ മെസിയോട് കുറച്ചുകൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അർജന്റീന താരം അതിനു തയ്യാറാകുമോ എന്നതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.
🚨 Leo Messi's decision is now between Inter Miami and Barcelona! He has ruled out Saudi Arabia for now. 🇸🇦❌
(Source: @TheAthleticFC) pic.twitter.com/pL0BMwVgIL
— Transfer News Live (@DeadlineDayLive) June 7, 2023
ലയണൽ മെസിയുടെ ഭാവിയുടെ കാര്യത്തിൽ അവസാനത്തെ തീരുമാനം താരം തന്നെയാണ് എടുക്കുന്നത്. നിലവിൽ രണ്ടു ക്ലബുകളെ മാത്രമേ മെസി പരിഗണിക്കുന്നുള്ളൂ എന്നാണു ഇപ്പോഴത്തെ റിപ്പോർട്ടുകൾ. ബാഴ്സലോണയിലേക്കോ അല്ലെങ്കിൽ ഇന്റർ മിയാമിയിലേക്കോ ആണ് താരം ചേക്കേറാൻ സാധ്യത. എന്നാൽ ബാഴ്സക്ക് വേണ്ടി കാത്തിരിക്കണോ മറ്റുള്ള ഓഫറുകൾ സ്വീകരിക്കാണോ എന്ന കാര്യത്തിൽ താരം തീരുമാനം എടുത്തിട്ടില്ല.
നേരത്തെ സൗദി അറേബ്യയിൽ നിന്നും താരത്തിന് വമ്പൻ ഓഫർ വന്നിരുന്നു. അഞ്ഞൂറ് മില്യൺ യൂറോയോളമാണ് അവർ ഒരു സീസണിലേക്ക് ലയണൽ മെസിക്കായി ഓഫർ ചെയ്തിരുന്നത്. എന്നാൽ സൗദിയിൽ നിന്നുള്ള ഓഫർ മെസിയിപ്പോൾ പൂർണമായും തള്ളിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ബാഴ്സക്കായി കാത്തിരിക്കണോ അമേരിക്കയിലേക്ക് ചേക്കേറണോ എന്ന കാര്യത്തിൽ മെസി തീരുമാനം എടുക്കും.
Lionel Messi Only Considering Barcelona And Inter Miami