ഇതു ലോറിസ് അവാർഡ്സിന്റെ ചരിത്രത്തിലാദ്യം, മറ്റൊരാൾക്കും ഇതുവരെ നേടാൻ കഴിയാത്തത് മെസിക്ക് സ്വന്തം | Lionel Messi
പാരീസിൽ വെച്ച് നടന്ന ലോറിസ് അവാർഡ്സ് ചടങ്ങിൽ ലയണൽ മെസി ചരിത്രം തിരുത്തിക്കുറിച്ചിരുന്നു. ഫുട്ബോൾ മേഖലയിൽ നിന്നും മറ്റൊരാൾക്കും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ലോറിസ് അവാർഡ് രണ്ടാമത്തെ തവണയും ലയണൽ മെസി സ്വന്തമാക്കി. ഇതിനു മുൻപ് 2020ലെ ലോറിസ് അവാർഡ് സ്വന്തമാക്കിയ അർജന്റീന താരം ഖത്തർ ലോകകപ്പിൽ കിരീടം നേടിയതിന്റെ പിൻബലത്തിലാണ് ഇത്തവണ ലോറിസ് അവാർഡ് സ്വന്തമാക്കിയത്.
ലോറിസിലെ ബെസ്റ്റ് സ്പോർട്ട്സ് മാൻ ഓഫ് ദി ഇയർ എന്ന അവാർഡാണ് ലയണൽ മെസി സ്വന്തമാക്കിയത്. അതിനു പുറമെ ലോകകപ്പിൽ ഐതിഹാസികമായ കുതിപ്പിലൂടെ കിരീടം സ്വന്തമാക്കിയ അർജന്റീന ടീമിന് മികച്ച ടീമിനുള്ള പുരസ്കാരവും ലോറിസ് അവാർഡ്സിൽ ലഭിച്ചിരുന്നു. ഫുട്ബോൾ ലോകത്തെ ഓസ്കാർ എന്ന പേരിൽ അറിയപ്പെടുന്ന ലോറിസ് അവാർഡ്സ് ലോകകപ്പിൽ ഉജ്ജ്വല പ്രകടനം നടത്തിയ അർജന്റീന ടീം അർഹിച്ചതു തന്നെയായിരുന്നു.
CONFIRMED RECORDS ✅
— PSG Chief (@psg_chief) May 8, 2023
▪️Leo Messi is the ONLY footballer and ONLY player from a team sport to have ever won the Laureus award
▪️ Leo Messi is the FIRST EVER athlete to win the Laureus World Sportsman of the Year and Laureus World Team of the Year Awards in the same year. pic.twitter.com/W9MzbFs7Vx
ലോറിസ് അവാർഡുകളുടെ ചരിത്രത്തിൽ തന്നെ ഇതുവരെയില്ലാത്ത നേട്ടം കൂടി ലയണൽ മെസി ഇന്നലെ സ്വന്തമാക്കുകയുണ്ടായി. ലോറീസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു താരം വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും അവാർഡ് നേടുകയെന്ന നേട്ടമാണ് ലയണൽ മെസിയെ തേടിയെത്തിയത്. ഇതിനു മുൻപ് കായികമേഖലയിലെ നിരവധി താരങ്ങൾ ഈ പുരസ്കാരം നേടിയിട്ടുണ്ടെങ്കിലും ഈ അപൂർവനേട്ടം സ്വന്തമാക്കാൻ ലയണൽ മെസി തന്നെ വേണ്ടി വന്നു.
ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ പ്രകടനമാണ് ലയണൽ മെസിയും അർജന്റീന ടീമും കാഴ്ച വെച്ചത്. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ ടീം പിന്നീട് ഓരോ മത്സരത്തിലും പൊരുതി വിജയം നേടി ഫൈനലിൽ എത്തി അതിനു മുൻപത്തെ ലോകചാമ്പ്യന്മാരും ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമുമായ ഫ്രാൻസിനെ കീഴടക്കിയാണ് കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിൽ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ മെസിക്കായി.
Lionel Messi First Athlete To Win Individual And Team Awards In Laureus Awards