ആഴ്‌സണൽ താരത്തെ ഗുരുതരമായ ഫൗൾ ചെയ്‌ത്‌ ലിസാൻഡ്രോ, പ്രീ സീസൺ മത്സരത്തിൽ കയ്യാങ്കളി | Lisandro

കഴിഞ്ഞ ദിവസം നടന്ന പ്രീ സീസൺ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ആഴ്‌സനലിന്റെ കൂടെയായിരുന്നു. ബ്രൂണോ ഫെർണാണ്ടസും ജാഡൻ സാഞ്ചോയും നേടിയ ഗോളിലാണ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. മത്സരത്തിന് ശേഷം ആരാധകർക്ക് ആസ്വദിക്കാൻ വേണ്ടി നടത്തിയ പെനാൽറ്റി ഷൂട്ടൗട്ടിലും മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് വിജയിച്ചത്.

അതേസമയം സൗഹൃദമത്സരത്തിൽ സൗഹൃദം മറന്ന അർജന്റീന താരമായ ലിസാൻഡ്രോ മാർട്ടിനസിന്റെ ചെയ്‌തിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മത്സരത്തിൽ ആഴ്‌സണൽ താരമായ ബുക്കായോ സാക്കയെ ഗുരുതരമായ ഫൗളിനാണ് അർജന്റീന താരം വിധേയമാക്കിയത്. ബുക്കയോ സാക്കക്ക് പരിക്കൊന്നും സംഭവിച്ചില്ലെങ്കിലും അതിനു സാധ്യതയുള്ള ഫൗളാണ് ലിസാൻഡ്രോ നടത്തിയത്. അതിന്റെ പേരിൽ താരവും ആഴ്‌സണൽ നായകൻ ഒഡേഗാർഡും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്‌തു.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തു വന്ന ക്ലബായ ആഴ്‌സണൽ ഇത്തവണ ടീമിനെ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ജൂലിയൻ ടിംബർ, ഡിക്ലൻ റൈസ്, കായ് ഹാവെർറ്റ്സ് തുടങ്ങി നിരവധി താരങ്ങൾ എത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ തോൽവി വഴങ്ങിയെങ്കിലും ഈ താരങ്ങൾ കൃത്യമായി ഒത്തിണങ്ങിയാൽ മികച്ച പ്രകടനം നടത്താൻ അവർക്ക് കഴിയുമെന്നതിൽ സംശയമില്ല. ടിംബർ ഇന്നലെ നടത്തിയ പ്രകടനം പ്രതീക്ഷ നൽകുന്നതാണ്.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡും പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്. ചെൽസിയിൽ നിന്നും മേസൺ മൗണ്ടിനെ സ്വന്തമാക്കിയ അവർ അതിനു ശേഷം ഡി ഗിയക്ക് പകരക്കാരനായി ആന്ദ്രേ ഓണാനായെയും ടീമിലെത്തിച്ചു. മൗണ്ട് ഇന്നലെ കളിച്ചിരുന്നെങ്കിലും ഒനാന ടീമിനൊപ്പം ചേർന്നിട്ടില്ല. എന്തായാലും പ്രീ സീസണിലെ വിജയം പുതിയ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷ തന്നെയാണ്.

Lisandro Dangerous Tackle On Bukayo Saka