ലോകകപ്പ് ഫൈനൽ പോലെയൊരു മത്സരം, അർജന്റീനയിൽ കളിക്കുന്ന മൂഡിൽ ലയണൽ മെസി | Messi
ഖത്തർ ലോകകപ്പ് ഫൈനലിനു ശേഷം ലയണൽ മെസി കളിച്ച ഏറ്റവും ആവേശകരമായ മത്സരം ഏതാണെന്ന് ആരാധകരോട് ചോദിച്ചാൽ ഇന്ന് രാവിലെ നടന്ന ഇന്റർ മിയാമിയും എഫ്‌സി ഡള്ളാസും തമ്മിലുള്ള മത്സരം എന്നു തന്നെയായിരിയ്ക്കും ഉത്തരം ലഭിക്കുക. മത്സരത്തിൽ എൺപതാം മിനുട്ട് വരെയും പിന്നിലായിരുന്ന ഇന്റർ മിയാമി അതിനു ശേഷം ലയണൽ മെസിയുടെ പ്രകടനമികവിൽ തിരിച്ചുവരികയും ഷൂട്ടൗട്ടിൽ വിജയം നേടുകയുമായിരുന്നു.
ഖത്തർ ലോകകപ്പ് ഫൈനലുമായി ഇന്നു നടന്ന മത്സരത്തിന് സാമ്യതകളുണ്ടായിരുന്നു. ലോകകപ്പ് ഫൈനലിൽ അർജന്റീന രണ്ടു ഗോളിന് മുന്നിലെത്തിയതിനു ശേഷം ഫ്രാൻസ് തിരിച്ചു വരികയും പിന്നീട് വീണ്ടും അർജന്റീന മുന്നിലെത്തിയതിനു ശേഷം ഫ്രാൻസ് തിരിച്ചടിച്ച് സമനിലയിൽ അവസാനിക്കുകയുമായിരുന്നു. അതിനു ശേഷം ഷൂട്ടൗട്ടിൽ അർജന്റീന വിജയം നേടുകയും ചെയ്‌തു.
🚨GOAL | Dallas 4-4 Inter Miami | Lionel Messi (2) pic.twitter.com/CAQyVMxVUr
— 1OZZiil_11 (@1OZ101) August 7, 2023
ഇന്നത്തെ മത്സരത്തിൽ ഇന്റർ മിയാമി മെസിയുടെ ഗോളിൽ മുന്നിലെത്തിയതിനു ശേഷം എഫ്‌സി ഡള്ളാസ് മൂന്നു ഗോൾ തിരിച്ചടിച്ചു. അതിനു ശേഷം മിയാമി ഒരു ഗോൾ കൂടി നേടിയെങ്കിലും നാലാമത്തെ ഗോൾ നേടി എഫ്‌സി ഡള്ളാസ് ഇന്റർ മിയാമിയുടെ വിജയപ്രതീക്ഷകൾ ഇല്ലാതാക്കിയിരിക്കുന്നു. എൺപതാം മിനുട്ട് വരെ 4-2 എന്ന നിലയിൽ പോയ മത്സരത്തിലാണ് മെസി വഴി ഇന്റർ മിയാമി തിരിച്ചടിച്ച് സമനില നേടിയത്.
We’re blessed to see Messi and Alba together again. pic.twitter.com/R7CuOCIv9t
— MC (@CrewsMat10) August 7, 2023
എൺപതാം മിനുട്ടിൽ മെസിയെടുത്ത ഫ്രീകിക്കിൽ നിന്നും പിറന്ന സെൽഫ് ഗോളും അതിനു ശേഷം മെസിയുടെ മനോഹരമായ ഫ്രീ കിക്കുമാണ് ഇന്റർ മിയാമിക്ക് സമനില നേടിക്കൊടുത്തത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്റർ മിയാമിയുടെ ആദ്യത്തെ കിക്ക് ലക്ഷ്യത്തിലേക്കെത്തിച്ച് ലയണൽ മെസി ടീമിന്റെ ആത്മവിശ്വാസം കാത്തു സൂക്ഷിക്കുകയും ചെയ്‌തു. ഡള്ളാസ് ഒരു കിക്ക് നഷ്‌ടമാക്കുകയും ഇന്റർ മിയാമി എല്ലാ കിക്കും ഗോളാക്കി മാറ്റുകയും ചെയ്‌തത് വിജയത്തിനു കാരണമായി.
"Es asistencia de Messi y tengo que hacer gol, aunque sea en mi propio arco", dijo Farfán. ¡Partidazo en Frisco, TX!pic.twitter.com/QnbeC3A9Op
— Jorge Garrett (@garrett_bol) August 7, 2023
അർജന്റീന ടീമിൽ കളിക്കുന്നതിനു സമാനമായൊരു മനോഭാവമാണ് മെസിയിൽ നിന്നും കാണാൻ കഴിയുന്നത്. മുൻപ് എതിരാളികൾ വലിയ ലീഡെടുത്താൽ നിരാശനായി നിന്നിരുന്ന മെസിയിൽ നിന്നും ഒരിക്കലും തോൽവി സമ്മതിക്കാതെ അവസാനം വരെ പൊരുതുന്നയാളായി താരം മാറിയിരിക്കുന്നു. ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിന് വേണ്ടിയുള്ള മത്സരങ്ങളിലെല്ലാം മെസിയിൽ നിറഞ്ഞ് നിന്നത് ഈ മനോഭാവം തന്നെയായിരുന്നു.
അർജന്റീന ടീമിൽ കളിക്കുമ്പോൾ ലഭിക്കുന്ന സമാധാനവും സന്തോഷവും സ്വാതന്ത്ര്യവും ലയണൽ മെസിക്ക് ഇന്റർ മിയാമിയിലും ലഭിക്കുന്നുണ്ട്. ടീമിൽ മെസിക്ക് വളരെയധികം അധികാരവുമുണ്ട്. ടീമിന് പല രീതിയിലുള്ള പരിമിതികൾ ഉണ്ടെങ്കിലും ലയണൽ മെസിയുടെ സാന്നിധ്യവും നേതൃഗുണവും അവർക്ക് വലിയ ആത്മവിശ്വാസവും പോരാടാനുള്ള കരുത്തും നൽകുന്നു.
Messi Magic Helped Inter Miami Win