
ലയണൽ മെസിയെ അവഗണിച്ചുവെന്ന കുത്തിത്തിരിപ്പ് പോസ്റ്റ്, തകർപ്പൻ മറുപടി നൽകി ഗർനാച്ചോ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ യുവതാരമായ അലസാൻഡ്രോ ഗർനാച്ചോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന ഒരു വിമർശനത്തെ താരം നേരിട്ട രീതിയാണ് ആരാധകരുടെ കയ്യടികൾ നേരിടുന്നത്. ലയണൽ മെസിയെ താൻ മനഃപൂർവം അവഗണിച്ചുവെന്ന വിമർശനത്തിനാണ് ഗർനാച്ചോ മറുപടി നൽകിയത്.
കോപ്പ അമേരിക്ക ടൂർണ്ണമെന്റിനുള്ള അർജന്റീന ടീമിൽ അലസാൻഡ്രോ ഗർനാച്ചോയും ഉൾപ്പെട്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിനെതിരെ നടന്ന മത്സരത്തിൽ മാത്രമാണ് താരം കളത്തിലിറങ്ങിയത്. ഫൈനലിൽ കൊളംബിയക്കെതിരെ നടന്ന മത്സരത്തിൽ ലയണൽ മെസി പരിക്കേറ്റു പുറത്തായപ്പോൾ ഗർനാച്ചോ അതിനെ കൈകാര്യം ചെയ്‌ത രീതിയാണ് വിമർശനത്തിനിടയായത്.
Garnacho just cooked Ronaldo fan boys lmfaooo
pic.twitter.com/ujLHG6m6u8
— ACE (fan) (@FCB_ACEE) July 20, 2024
കാര എന്ന പേരിലുള്ള ട്വിറ്റർ ഐഡിയിൽ നിന്നുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ വിമർശനം ഉണ്ടായത്. മെസി കരയുന്നതിന്റെ അരികിൽ ഗർനാച്ചോ നിസംഗനായി ഇരിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്‌തതിന് ശേഷം ‘മെസിയെ അവഗണിക്കുന്ന ഗർനാച്ചോ, ഒരു യഥാർത്ഥ ഫാൻ ബോയ്’ എന്നാണു തലക്കെട്ടായി അവർ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
Alejandro Garnacho ignoring Messi all game game
Proper Ronaldo fan boy
pic.twitter.com/a8sTkWCzCM
— Kara (@UTDKara) July 19, 2024
ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഗർനാച്ചോ അതിനടിയിൽ കമന്റായാണ് തന്റെ മറുപടി നൽകിയിരിക്കുന്നത്. ഫൈനലിൽ വിജയിച്ച് കിരീടം നേടിയതിനു ശേഷം ലയണൽ മെസിയെ ആലിംഗനം ചെയ്യുന്നതിന്റെ ചിത്രമാണ് ഗർനാച്ചോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. കുത്തിത്തിരിപ്പ് പോസ്റ്റ് ഇടുന്നവർക്ക് താരം തന്നെ നേരിട്ട് മറുപടി നൽകിയതിനെ ആരാധകർ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്.
സ്പെയിനിന്റെ യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ച ഗർനാച്ചോ സീനിയർ കരിയറിൽ അർജന്റീനയെ തിരഞ്ഞെടുക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനെന്ന നിലയിൽ താരം ഒരുപാട് ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അർജന്റീനയുടെ ഭാവി വാഗ്‌ദാനമായി അറിയപ്പെടുന്ന താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയൊരു സീസണിനായി ഒരുങ്ങുകയാണ്.