
“അതിന് അർഹത നിങ്ങൾക്ക് മാത്രമാണ് ബ്രോ”- പുതിയ തീരുമാനത്തിന് പിന്തുണയുമായി വിക്റ്റർ മോങ്കിൽ | Victor Mongil
കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പത്താം നമ്പർ ജേഴ്സി അടുത്ത സീസണിൽ അണിയുക അഡ്രിയാൻ ലൂണ ആയിരിക്കുമെന്ന പ്രഖ്യാപനം ക്ലബ് നടത്തിയത്. ഇക്കഴിഞ്ഞ സീസൺ വരെ ഫുൾ ബാക്കായ ഖബ്റയാണ് അണിഞ്ഞിരുന്നത്. താരം സീസൺ കഴിഞ്ഞതോടെ കരാർ അവസാനിച്ച് ക്ലബ് വിട്ടതിനെ തുടർന്നാണ് അഡ്രിയാൻ ലൂണക്ക് പത്താം നമ്പർ ജേഴ്സി ലഭിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് അഡ്രിയാൻ ലൂണ. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിന്റെ മികച്ച പ്രകടനത്തിന് കാരണക്കാരനായത് യുറുഗ്വായ് താരമായിരുന്നു. മുന്നേറ്റനിരക്കും പ്രതിരോധത്തിനുമിടയിലെ കണ്ണിയായി പ്രവർത്തിക്കുന്ന താരം ടീമിനൊപ്പം നടത്തിയ മികച്ച പ്രകടനം കൊണ്ടു തന്നെ ഈ തീരുമാനം കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്.
| Victor Mongil about Adrian Luna
on IG.#KeralaBlasters pic.twitter.com/gfqupymlYZ
— Blasters Zone (@BlastersZone) July 16, 2023
ബ്ലാസ്റ്റേഴ്സിന്റെ പുതിയ പ്രഖ്യാപനത്തോട് ടീമിലെ മുൻ താരമായിരുന്ന വിക്റ്റർ മോങ്കിൽ നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു. “ഈ നമ്പർ ആരെങ്കിലും അണിയണമെന്നുണ്ടെങ്കിൽ അത് നിങ്ങൾ മാത്രമാണ് ബ്രോ. പന്ത് എല്ലായിപ്പോഴും പത്താം നമ്പറിനൊപ്പമായിരിക്കും.” ലൂണയെ മെൻഷൻ ചെയ്ത് കമന്റിൽ മോങ്കിൽ പറഞ്ഞു. ലൂണ അതിനു നന്ദിയും അറിയിച്ചിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം തുടരാൻ ആഗ്രഹമുണ്ടായിട്ടും ക്ലബ് വിടേണ്ടി വന്ന താരമാണ് മോങ്കിൽ. ഇതുവരെ മറ്റൊരു ക്ലബ്ബിലേക്ക് താരം ചേക്കേറിയിട്ടുമില്ല. ബ്ലാസ്റ്റേഴ്സിൽ സംഭവിക്കുന്ന കാര്യങ്ങളെ താരം കൃത്യമായി ഫോളോ ചെയ്യുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്. മോങ്കിലിനു പുറമെ മറ്റു ചില താരങ്ങളും ലൂണക്ക് അഭിനന്ദനവുമായി എത്തിയിരുന്നു.
Mongil Comments On Adrian Luna New Number 10