
ഇതുപോലൊരു ഗോൾ നേടാൻ നെയ്മർക്കേ കഴിയൂ, അവിശ്വസനീയ ഡ്രിബിളിംഗുമായി ബ്രസീലിയൻ താരം | Neymar
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിടുമെന്ന് ഏവരും പ്രതീക്ഷിച്ച താരമായിരുന്നു നെയ്മർ ജൂനിയർ. കഴിഞ്ഞ സീസണിൽ പിഎസ്ജി ആരാധകർ താരത്തിന്റെ വീടിനു മുന്നിൽ ശക്തമായ പ്രതിഷേധം നടത്തിയതോടെയാണ് നെയ്മർ ഇക്കാര്യം ഉറപ്പിച്ചത്. എന്നാൽ പിഎസ്ജി പരിശീലകനായി മുൻ ബാഴ്സലോണ മാനേജർ ലൂയിസ് എൻറിക് എത്തിയതും എംബാപ്പെ ക്ലബ് വിടാനുള്ള സാധ്യത വർധിച്ചതും നെയ്മർ ക്ലബിൽ തുടരുന്നതിനു കാരണമായി.
പിഎസ്ജിക്കു വേണ്ടി പ്രീ സീസണിലെ ആദ്യത്തെ മത്സരത്തിൽ നെയ്മർ ഇന്ന് കളത്തിലിറങ്ങിയിരുന്നു. ജാപ്പനീസ് ക്ലബായ ജിയോൺബുക്കിനെതിരെ നടന്ന മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് നെയ്മർ നടത്തിയത്. പിഎസ്ജി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ടീമിന്റെ മൂന്നു ഗോളിലും താരം പങ്കാളിയായിരുന്നു. രണ്ടു ഗോൾ നേടിയ താരം ടീമിലെത്തിയ പുതിയ താരമായ അസെൻസിയോ നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
Neymar's goal from this angle
pic.twitter.com/M82A9A294R
— Rs Rana Sarkar (@RsRanaSarkar2) August 3, 2023
മത്സരത്തിൽ നെയ്മർ നേടിയ ആദ്യത്തെ ഗോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ബോക്സിന് പുറത്തു നിന്നും പന്തുമായി മുന്നേറിയ താരം ജാപ്പനീസ് ക്ലബിന്റെ നിരവധി താരങ്ങളെ ഡ്രിബിൾ ചെയ്ത് മുന്നേറിയാണ് ഒടുവിൽ ഷോട്ടുതിർത്തത്. അതുപോലെയൊരു ഗോൾ നേടാൻ ഇപ്പോൾ നെയ്മർക്ക് മാത്രമേ കഴിയൂവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതിനു ശേഷം റൂയിസിന്റെ അസിസ്റ്റിൽ ഒരു ഗോൾ കൂടി നേടിയ നെയ്മർ അസെൻസിയോ നേടിയ ഗോളിന് ബാക്ക്ഹീൽ അസിസ്റ്റും നൽകി.
Marco Asensio first GOAL for PSG
Neymar’s back heel assist
pic.twitter.com/kt9ivuGvSw
— MadridistaBrazil2.0
(@madridistabr2_) August 3, 2023
പിഎസ്ജിക്കു വേണ്ടിയിറങ്ങിയ ആദ്യത്തെ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത് നെയ്മർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുക. എംബാപ്പെ ക്ലബ് വിടുമെന്ന് ഉറപ്പായതോടെ പിഎസ്ജി തന്നെ കേന്ദ്രീകരിച്ച് കളിക്കുമെന്നത് മികച്ച പ്രകടനം നടത്താൻ നെയ്മറെ സഹായിക്കും. നിരവധി മികച്ച താരങ്ങളെ എത്തിച്ച് ടീമിനെ ശക്തമാക്കാൻ പിഎസ്ജിയും ശ്രമിക്കുന്നതിനാൽ ചാമ്പ്യൻസ് ലീഗ് മോഹം നടപ്പിലാക്കാനും താരത്തിന് അവസരമുണ്ട്.
Neymar's second goal pic.twitter.com/TO8CT7wi06
—
(@armm2_) August 3, 2023
Neymar Brace And Assist For PSG In Friendly