മെസിയുടെ ഭാര്യയെക്കുറിച്ച് ലൈംഗികചുവയോടെ സംസാരിച്ചു, അർജന്റീന താരം ടീമിൽ നിന്നും പുറത്തായതിന്റെ യഥാർത്ഥ കാരണമിതാണോ | Papu Gomez

ഖത്തർ ലോകകപ്പിനു തൊട്ടു മുൻപ് ജിയാനി ലോ സെൽസോ പരിക്കേറ്റു പുറത്തു പോയതിന്റെ പകരക്കാരനായി ടീമിലെത്തിയ താരമാണ് അലസാന്ദ്രോ പപ്പു ഗോമസ്. ലോ സെൽസോ പരിക്കിൽ നിന്നും മുക്തനായി വരാതിരിക്കാനും തനിക്ക് ലോകകപ്പ് ടീമിലിടം ലഭിക്കാനും ഗോമസ് കൂടോത്രം നടത്തിയെന്നും അതിനെത്തുടർന്ന് അർജന്റീന ടീമിലെ താരങ്ങൾ ഗോമസിൽ നിന്നും അകന്നുവെന്നും നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ പപ്പു ഗോമസ് അർജന്റീന ടീമിൽ നിന്നും പുറത്തു പോകാനുള്ള കാരണം അത് മാത്രമല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ടാർത്തു ടിവിയുടെ ‘എ ലാ ടാർഡേ’ എന്ന പരിപാടിയിൽ പറയുന്നത് പ്രകാരം ലയണൽ മെസിയുടെ ഭാര്യയെപ്പറ്റി നടത്തിയ ചില പരാമർശങ്ങൾ താരത്തിന്റെ ദേശീയ ടീമിലെ കരിയറിനെ ബാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പിനിടയിൽ തന്നെയാണ് ഇതിനു കാരണമായ സംഭവം നടന്നിരിക്കുന്നത്.

ഏതു മത്സരത്തിനിടയിലാണ് സംഭവമെന്ന് അറിയില്ലെന്ന് പറഞ്ഞ പാനലിസ്റ്റ് നെതർലാൻഡ്‌സിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലാണ് സംഭവം നടന്നതെന്നു കരുതുന്നുവെന്നാണ് വെളിപ്പെടുത്തിയത്. എല്ലാവരും അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്തിൽ സന്തോഷത്തോടെ ഇരിക്കുന്ന സമയത്ത് പപ്പു ഗോമസ് “ഇനി അന്റോനല്ലയെ കൈമാറൂ” എന്നാണു പറഞ്ഞത്. തമാശയായാണ് അത് പറഞ്ഞതെങ്കിലും അതൊരു തമാശയായല്ല എല്ലാവരും കണ്ടത്.

ഇത് പറഞ്ഞതോടെ ലയണൽ മെസി വളരെ കുപിതനായി ചുവന്ന കണ്ണുകളോടെ പപ്പു ഗോമസിനെ നോക്കിയെന്നും അതൊരു ഡയറക്റ്റ് റെഡ് കാർഡിന് സമയമായിരുന്നു എന്നുമാണ് പാനലിസ്റ്റ് വെളിപ്പെടുത്തിയത്. മറ്റു താരങ്ങളെല്ലാം അതുവരെയുണ്ടായിരുന്ന ആഘോഷം നിർത്തി പപ്പു ഗോമസിന്റെ വായ് പൊത്തിപ്പിടിച്ച് അവിടെ നിന്നും മാറ്റിക്കൊണ്ടു പോയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഖത്തർ ലോകകപ്പിന് ശേഷം പപ്പു ഗോമസ് പിന്നീട് അർജന്റീന ടീമിന് വേണ്ടി കളിച്ചിട്ടില്ല. സെവിയ്യ താരമായിരുന്ന ഗോമസ് ആ സീസൺ കഴിഞ്ഞതോടെ ക്ലബുമായുള്ള കരാർ റദ്ദാക്കി. അതിനു ശേഷം ഇറ്റാലിയൻ ക്ലബായ മോൻസക്ക് വേണ്ടി കളിച്ചിരുന്ന പപ്പു ഗോമസ് ഉത്തേജകമരുന്ന് വിവാദത്തിൽപ്പെട്ട് ഇപ്പോൾ ഫുട്ബോളിൽ നിന്നും വിലക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ്.

Papu Gomez Disrespect Antonela During World Cup