സിംപിൾ ഗോളുകൾ എനിക്ക് പറ്റില്ലെന്ന് അർജന്റീന താരം അൽമാഡ, വീണ്ടുമൊരു അവിശ്വസനീയ ഗോൾ | Thiago Almada
എംഎൽഎസിന്റെ ഈ സീസൺ ആരംഭിച്ചതിനു ശേഷം പല തവണ വാർത്തകളിൽ നിറഞ്ഞു നിന്ന പേരായിരുന്നു അറ്റലാന്റ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന അർജന്റീന താരം തിയാഗോ അൽമാഡയുടേത്. താരം നേടുന്ന ഗോളുകൾ തന്നെയാണ് അതിനു കാരണമായത്. സെറ്റ്‌പീസുകളിൽ നിന്നും മിന്നൽ ഷോട്ടുകളിൽ നിന്നും താരം നേടുന്ന ഗോളുകൾ ആരാധകർക്ക് ആവേശം നൽകുന്നവയാണ്.
കഴിഞ്ഞ ദിവസവും അതുപോലെയൊരു ഗോൾ അർജന്റീന താരം നേടുകയുണ്ടായി. ഫിലാഡൽഫിയ യൂണിയനെതിരെ നടന്ന ലീഗ് മത്സരത്തിൽ ടീമിന്റെ ആദ്യത്തെ ഗോളാണ് തിയാഗോ അൽമാഡ നേടിയത്. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽമാഡയുടെ ക്ലബായ അറ്റലാന്റ യുണൈറ്റഡ് എഫ്‌സി വിജയം നേടുകയും ചെയ്‌തു. ബ്രൂക്‌സ് ലെനനാണ് രണ്ടാം ഗോൾ നേടിയത്.
THIAGO. ALMADA. 🚀🚀🚀 pic.twitter.com/tI7CyT11ER
— Major League Soccer (@MLS) July 2, 2023
ഏഴാമത്തെ മിനുട്ടിലായിരുന്നു അൽമാഡയുടെ ഗോൾ പിറന്നത്. ബോക്‌സിന് വെളിയിൽ നിന്നും ലഭിച്ച ഫ്രീ കിക്ക് താരം എടുത്തെങ്കിലും അത് ഡിഫെൻസിവ് വോളിൽ തട്ടി തെറിച്ചു. ആ പന്ത് വന്നത് അൽമാഡയുടെ കാലുകളിലേക്ക് തന്നെയായിരുന്നു. താരമെടുത്ത ഷോട്ട് വെടിയുണ്ട പോലെ പോസ്റ്റിലേക്ക് പോകുമ്പോൾ എതിർടീമിലെ താരങ്ങൾക്കും ഗോൾകീപ്പർക്കും അനങ്ങാൻ പോലും നേരമുണ്ടായില്ല.
ഈ സീസണിൽ ആറാമത്തെ ഗോളാണ് അൽമാഡ ബോക്‌സിന് വെളിയിൽ നിന്നും നേടുന്നത്. സീസണിൽ പതിനെട്ടു മത്സരങ്ങൾ കളിച്ച താരം 17 ഗോളുകളിൽ ടീമിനായി പങ്കാളിയായി. അർജന്റീന ടീമിൽ അടുത്തതായി തന്റെ കാലമാണ് വരാൻ പോകുന്നതെന്ന് താരം തെളിയിക്കുന്നു. മെസിക്ക് ശേഷം ഫ്രീ കിക്കുകൾ ആരെടുക്കുമെന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചിരിക്കുന്നു.
Thiago Almada Goal Against Philadelphia Union