കേരള ബ്ലാസ്റ്റേഴ്സിന് ആശംസ നേർന്ന് ഉറ്റ സുഹൃത്ത്, സ്കോട്ടിഷ് ഡിഫെൻഡറുടെ ട്രാൻസ്ഫർ യാഥാർത്ഥ്യമാകുന്നു | Tom Aldred
ഈ സീസൺ കഴിയുന്നതോടെ ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുന്ന ലെസ്കോവിച്ചിന് ബ്ലാസ്റ്റേഴ്സ് പകരക്കാരനെ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ രണ്ടു ദിവസമായി ശക്തമാണ്. നിലവിൽ ഓസ്ട്രേലിയയിൽ കളിക്കുന്ന സ്കോട്ടിഷ് പ്രതിരോധതാരമായ ടോം അൽഡ്രെഡിനെയാണ് ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരിക്കുന്നത്. ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കാനാണ് പദ്ധതി.
എന്തായാലും താരത്തിന്റെ ട്രാൻസ്ഫർ യാഥാർഥ്യമായി മാറാനുള്ള സാധ്യതകൾ വർധിക്കുകയാണ്. ടോം അൽഡ്രെഡിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വന്ന കമന്റാണ് ഈ സൂചനകൾ കുറച്ചുകൂടി വ്യക്തമാക്കുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാമിലെ ആദ്യത്തെ പോസ്റ്റിൽ തന്നെ ക്ലബിലെ സഹതാരമായ ജാക്ക് ഹിങ്ബെർട്ട് ഇട്ട കമന്റ് താരം കേരള ബ്ലാസ്റ്റേഴ്സിനോട് അടുക്കുന്നുവെന്ന സൂചന നൽകുന്നു.
📲 Brisbane Roar players comments on recent Instagram post of Tom Aldred 👀 #KBFC pic.twitter.com/Zp9tQxp0GJ
— KBFC XTRA (@kbfcxtra) April 23, 2024
ബ്രിസ്ബേൻ റോറിൽ കളിക്കുന്ന ജാക്ക് ഹിങ്ബെർട്ട് ലണ്ടനിലാണ് ജനിച്ചതെങ്കിലും ശ്രീലങ്കൻ ദേശീയ ടീമിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്. ടോം ആൽഡ്രെഡിന്റെ പോസ്റ്റിൽ ‘കേരളത്തിൽ എല്ലാ വിധ സന്തോഷവും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു” എന്നാണു ഹിങ്ബെർട്ട് കമന്റ് ചെയ്തിരിക്കുന്നത്. ഇതിനു കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ താരത്തിന് നന്ദി പറഞ്ഞ് മറുപടി നൽകുന്നുണ്ട്.
കഴിഞ്ഞ നഅഞ്ചു വർഷമായി ബ്രിസ്ബേൻ റോറിനൊപ്പമുള്ള താരമാണ് ടോം അൽഡ്രെഡ്. താരം ഏറ്റവുമധികം കാലം ചിലവഴിച്ച ക്ലബും ഇത് തന്നെയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ചിരുന്ന വാട്ഫോഡ്, സ്കോട്ടിഷ് പ്രീമിയർ ലീഗിലെ പ്രധാന ക്ലബുകളിൽ ഒന്നായ മതർവെൽ എന്നിവർക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള താരമാണ് അൽഡ്രെഡ്.
പ്രതിരോധതാരമാണെങ്കിലും ഈ സീസണിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കാൻ അൽഡ്രെഡിനു കഴിഞ്ഞിട്ടുണ്ട്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടത് ഏരിയൽ മികവുള്ള ഒരു പ്രതിരോധതാരത്തെയാണ്. ആറടി രണ്ടിഞ്ച് ഉയരമുള്ള ടോം അൽഡ്രെഡിനു അതിനു കഴിയുമെന്ന് ആരാധകർ കരുതുന്നു. ട്രാൻസ്ഫർ പ്രഖ്യാപിക്കാൻ കാത്തിരിക്കുകയാണ് ഓരോരുത്തരും.
Tom Aldred Close To Sign With Kerala Blasters