ലോകകപ്പിൽ മെസിക്കു മുന്നിൽ കീഴടങ്ങിയവൻ മെസിയുടെ ടീമിനു മുന്നിൽ അപ്രത്യക്ഷനായി, എംബാപ്പക്കെതിരെ രൂക്ഷമായ വിമർശനം | Kylian Mbappe
സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ് എംബാപ്പെ. കരിയറിന്റെ പല ഘട്ടത്തിലും അവിശ്വസനീയമായ പ്രകടനം പുറത്തെടുത്തിട്ടുള്ള താരം കഴിഞ്ഞ രണ്ടു ലോകകപ്പിലും തന്റെ മികവ് തെളിയിച്ചു. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഹാട്രിക്ക് നേടിയെങ്കിലും മെസിയുടെ അർജന്റീനയോട് തോൽവി വഴങ്ങാനായിരുന്നു എംബാപ്പയുടെ വിധി.
കഴിഞ്ഞ ദിവസം മെസിയുടെ സ്വന്തം ടീമായ ബാഴ്സലോണയോട് ചാമ്പ്യൻസ് ലീഗിൽ തോൽവി വഴങ്ങുമ്പോൾ ലോകകപ്പിൽ കാണിച്ച പോലെയൊരു പ്രകടനം ആവർത്തിക്കാൻ എംബാപ്പക്ക് കഴിഞ്ഞില്ല. വെറും ഇരുപത്തിയഞ്ചു വയസുള്ള അറോഹോ പതിനേഴു വയസുള്ള കുബാർസി എന്നീ പ്രതിരോധനിര താരങ്ങളുടെ കത്രികപ്പൂട്ടിൽ ലോകത്തിലെ മികച്ച താരം ഞെരിഞ്ഞമരുന്നതാണ് ഇന്നലത്തെ മത്സരത്തിൽ കണ്ടത്.
Kylian Mbappe had a night to forget vs Barcelona 😬
He was the victim of scathing criticism in the French media 📰https://t.co/ha6YpIcUbf pic.twitter.com/z7I3cJHvzb
— Mirror Football (@MirrorFootball) April 11, 2024
മത്സരത്തിൽ രണ്ടു ടീമുകളും നിരവധി അവസരങ്ങൾ തുറന്നെടുത്തിരുന്നു. മത്സരം സ്വന്തമാക്കാനുള്ള അവസരം രണ്ടു ടീമുകൾക്കും ഉണ്ടായിരുന്നെങ്കിലും അത് മുതലെടുക്കാൻ പിഎസ്ജിക്ക് കഴിഞ്ഞില്ല. അതേസമയം ഒന്നുകൂടി ധാരണയോടെ കളിച്ചിരുന്നെങ്കിൽ ബാഴ്സയുടെ വിജയം ഇതിലും മികച്ചതായേനെ. എന്തായാലും എംബാപ്പെ പൂർണമായും നിരാശപ്പെടുത്തിയെന്ന കാര്യത്തിൽ സംശയമില്ല.
താരത്തെ വാഴ്ത്തിക്കൊണ്ടിരുന്ന ഫ്രാൻസിൽ നിന്നു തന്നെ മത്സരത്തിന് ശേഷം വിമർശനവും വരുന്നുണ്ട്. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ താരത്തിന്റെ പ്രകടനത്തിന് പത്തിൽ മൂന്നു മാത്രമാണ് റേറ്റിങ് നൽകിയത്. ഈ സീസണിലിതു വരെ 41 മത്സരങ്ങളിൽ നിന്നും 39 ഗോളുകൾ നേടിയ താരം അതിന്റെ യാതൊരു ലക്ഷണവും കാണിക്കാതെയാണ് ഇന്നലെ കളിച്ചത്.
ചാമ്പ്യൻസ് ലീഗിൽ എംബാപ്പയെ പിഎസ്ജി വളരെയധികം ആശ്രയിക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടു തന്നെ താരം നിറം മങ്ങിയാൽ പിഎസ്ജി തളരും. ഇനി ബാഴ്സലോണയുടെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷ പിഎസ്ജിക്കുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിൽ എംബാപ്പാക്കെതിരായ വിമർശനം ഇനിയും ശക്തമാകും.
Kylian Mbappe Slammed For Performance Vs Barcelona