നോൺ ലുക്ക് പെനാൽറ്റിയും കിരീടം നേടിക്കൊടുത്ത പെനാൽറ്റിയും, നിർണായകസമയത്ത് കൂളായി അർജന്റീന താരങ്ങൾ | Sevilla
ഒരു ഗോളിന് മുന്നിലെത്തിയതിനു ശേഷം കരുത്തുറ്റ പ്രതിരോധം പണിഞ്ഞ റോമക്കെതിരെ പൊരുതിയാണ് ഇന്നലെ നടന്ന ഫൈനലിൽ സെവിയ്യ സ്വന്തമാക്കിയത്. തോൽക്കാൻ മനസ്സില്ലാതെ അവർ പൊരുതിയപ്പോൾ രണ്ടാം പകുതിയിൽ പിറന്ന സെൽഫ് ഗോളിലൂടെ സെവിയ്യ സമനില നേടിയെടുത്തു. തുടർന്ന് എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റിയിലേക്കും നീണ്ട മത്സരത്തിലാണ് സെവിയ്യ വിജയം നേടിയത്.
മത്സരത്തിൽ സെവിയ്യയുടെ വിജയത്തിൽ അർജന്റീന താരങ്ങളുടെ പങ്ക് വളരെ വലുതായിരുന്നു. ടീമിലെ ഒരു അർജന്റീന താരമായ മാർക്കോസ് അക്യൂന സസ്പെൻഷൻ മൂലം കളിച്ചില്ലെങ്കിലും ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയ ഒകാമ്പോസ്, രണ്ടാം പകുതിയിൽ ഇറങ്ങിയ എറിക് ലമേല, എക്സ്ട്രാ ടൈമിൽ ഇറങ്ങിയ ഗോൺസാലോ മോണ്ടിയാൽ തുടങ്ങിയ അർജന്റീന താരങ്ങൾ ടീമിനായി മികച്ച പ്രകടനം നടത്തി.
Lucas Ocampos scored this sumptuous No-look penalty in a final. Wow. Argentinians have the coolest heads when it comes the penalties. Montiel scored the winning pen just as he did in the World cup final.🇦🇷🙌🏽 pic.twitter.com/bRtw0vyH7W
— 🇦🇷فَارُوقْ (@Farouq_jr) June 1, 2023
കളി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ സെവിയ്യയിലേക്ക് വിജയത്തിലേക്ക് നയിച്ച പെനാൽറ്റികളിൽ രണ്ടെണ്ണം എടുത്തത് അർജന്റീന താരങ്ങളായിരുന്നു. ഒകാമ്പോസ് ആദ്യത്തെ കിക്ക് ഒരു നോൺ ലുക്ക് പെനാൽറ്റിയായി ലക്ഷ്യത്തിലെത്തിച്ചപ്പോൾ വിജയം കുറിക്കാനുള്ള കിക്ക് മോണ്ടിയലാണ് ലക്ഷ്യത്തിലെത്തിച്ചത്. ലോകകപ്പ് ഫൈനലിൽ അവസാനത്തെ പെനാൽറ്റിയെടുത്ത താരം അതെ ആത്മവിശ്വാസം യൂറോപ്പ ലീഗ് ഫൈനലിലും പ്രകടമാക്കി.
Football is an emotional game. Sevilla fans jubilantly celebrating the winning penalty taken by Gonzalo Montiel. ❤️⚽️ pic.twitter.com/JOvyXWCm6y
— Kyle Hall (@KyleHall1996) June 1, 2023
യുവന്റസിനെ കീഴടക്കി സെവിയ്യ ഫൈനലിലേക്ക് മുന്നേറാൻ കാരണമായത് അർജന്റീന താരമായ എറിക് ലമേല നേടിയ ഇരട്ടഗോളുകൾ കൂടിയാണ്. അതിനു പുറമെയാണ് ഫൈനലിലും അർജന്റീന താരങ്ങൾ മികച്ച പ്രകടനം നടത്തിയത്. സെവിയ്യയുടെ ഏഴാമത്തെ യൂറോപ്പ ലീഗ് കിരീടമാണിത്. 2006നു ശേഷമാണ് സെവിയ്യ ഈ കിരീടനേട്ടങ്ങളെല്ലാം സ്വന്തമാക്കിയതെന്ന പ്രത്യേകത കൂടിയുണ്ട്.
Argentina Players Behind Sevilla Europa League Victory