ആ സെലിബ്രെഷനെ എല്ലാവരും തെറ്റിദ്ധരിച്ചു, യഥാർത്ഥ അർത്ഥം വെളിപ്പെടുത്തി അന്റോനെല്ല | Messi
അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയ ലയണൽ മെസി രണ്ടു മത്സരങ്ങളിൽ തന്റെ ക്ലബായ ഇന്റർ മിയാമിക്കായി ഇറങ്ങുകയുണ്ടായി. ആദ്യത്തെ മത്സരത്തിൽ ഇഞ്ചുറി ടൈം ഫ്രീകിക്കിലൂടെ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച മെസി അടുത്ത മത്സരത്തിൽ ഇരട്ടഗോളുകളാണ് കണ്ടെത്തിയത്. രണ്ടു ഗോളുകളും ഒരു അസിസ്റ്റും മെസി സ്വന്തമാക്കിയപ്പോൾ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്റർ മിയാമി ആ മത്സരത്തിൽ വിജയിച്ചത്.
ആ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം ലയണൽ മെസി നടത്തിയ സെലിബ്രെഷൻ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്റർ മിയാമി ഉടമയായ ഡേവിഡ് ബെക്കാമിനെ നോക്കിയാണ് മെസി ആ സെലിബ്രെഷൻ നടത്തിയതെന്നും ‘എല്ലാം ഞാൻ ശരിയാക്കാം’ എന്നർത്ഥം വരുന്ന ‘ഹോൾഡ് മൈ ബിയർ’ എന്ന ആംഗ്യമാണ് മെസി ഉദ്ദേശിച്ചതെന്നും സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. എന്നാൽ അതിന്റെ യഥാർത്ഥ അർത്ഥം അതൊന്നുമല്ലെന്നാണ് ഇപ്പോൾ മനസിലാകുന്നത്.
Antonela confirmed that Messi’s celebration referred to Thor. ✅ pic.twitter.com/L6OXFiZFlG
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 27, 2023
കഴിഞ്ഞ ദിവസം ലയണൽ മെസിയുടെ ഭാര്യയായ അന്റോനെല്ല ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി മെസിയുടെ സെലിബ്രെഷന്റെ അർത്ഥം പോസ്റ്റ് ചെയ്‌തിരുന്നു. മാർവലിന്റെ സൂപ്പർഹീറോകളിൽ ഒരാളായ തോറിനെയാണ് ആ ഗോളാഘോഷത്തിലൂടെ ലയണൽ മെസി അനുകരിക്കാൻ ശ്രമിച്ചത്. തന്റെ മകനെ ഉദ്ദേശിച്ചാണ് ലയണൽ മെസി ആ സെലിബ്രെഷൻ പുറത്തെടുത്തത്. വളരെ പെട്ടന്ന് വൈറലായ ആ സെലിബ്രെഷന്റെ അർത്ഥം പല രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്.
ഇന്റർ മിയാമിയിൽ രണ്ടു മത്സരങ്ങൾ കളിച്ച ലയണൽ മെസി മൂന്നു ഗോളുകളും ഒരു അസിസ്റ്റും ഇതുവരെ സ്വന്തമാക്കി. അമേരിക്കൻ ലീഗിൽ വളരെ പെട്ടന്ന് തന്നെ സെറ്റിൽഡ് ആയതു പോലെയാണ് മത്സരങ്ങളിൽ മെസി ഇറങ്ങുന്നത്. വളരെ പെട്ടന്ന് തന്നെ ടീമിലെ സഹതാരങ്ങളുമായി ഒത്തിണക്കം ഉണ്ടാക്കിയെടുത്ത മെസി ഇന്റർ മിയാമിയിൽ വളരെയധികം സന്തോഷവാനാണെന്ന് ഓരോ മത്സരങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്.
Antonela Confirm Messi Celebration Referred To Thor