വിജയിച്ചില്ലെങ്കിൽ പുറത്തു പോയേക്കും, ജീവൻമരണ പോരാട്ടത്തിന് മാറ്റങ്ങളുമായി അർജന്റീന

മെക്‌സിക്കോക്കെതിരെ ഇറങ്ങുന്ന അർജന്റീന ഇലവനിൽ നിർണായകമായ മാറ്റങ്ങൾക്ക് സാധ്യത. ഇന്നു രാത്രി നടക്കുന്ന മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നോക്ക്ഔട്ട് ഘട്ടത്തിൽ എത്താനുള്ള അർജന്റീനയുടെ സാധ്യതകൾ മങ്ങുമെന്നതിൽ യാതൊരു സംശയവുമില്ല. അതേസമയം സൗദി അറേബ്യക്കെതിരെ ഇറങ്ങിയ ടീമിൽ നിന്നും അഞ്ചോളം മാറ്റങ്ങൾ ഇന്നത്തെ ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധത്തിലും മധ്യനിരയിലുമാണ് പ്രധാനമായും മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളത്. പ്രതിരോധത്തിൽ മൂന്നു താരങ്ങളും മധ്യനിരയിൽ രണ്ടു താരങ്ങളുമാണ് മാറുക. റൈറ്റ് ബാക്കായ നാഹ്വൽ മോളിനക്കു പകരം ഗോൺസാലോ മോണ്ടിയലും ലെഫ്റ്റ് ബാക്കായ നിക്കോളാസ് ടാഗ്ലിയാഫിക്കോക്കു പകരം മാർകോസ് അക്യൂനയും കളത്തിലിറങ്ങും. ഇതിനു പുറമെ സെന്റർ ബാക്കായ ക്രിസ്റ്റ്യൻ റൊമേറോക്ക് പകരം ലിസാൻഡ്രോ മാർട്ടിനസും ഇറങ്ങും.

മധ്യനിരയിൽ രണ്ടു മാറ്റങ്ങളാണ് ഉണ്ടാവുക. യുവന്റസ് താരം ലിയാൻഡ്രോ പരഡെസ് ഇന്ന് കളത്തിലിറങ്ങാൻ സാധ്യതയില്ല. റയൽ ബെറ്റിസ്‌ താരം ഗുയ്ഡോ റോഡ്രിഗസ് താരത്തിന് പകരം കളിക്കും. ഇത് ഏരിയൽ ബോളുകളിൽ അർജന്റീനക്ക് മേധാവിത്വമുണ്ടാക്കാൻ സഹായിക്കും. പപ്പു ഗോമസിനു പകരം മാക് അലിസ്റ്ററോ എൻസോ ഫെർണാണ്ടസൊ കൂടി അർജന്റീനക്കായി ഇറങ്ങും. മുന്നേറ്റനിരയിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല.

അർജന്റീന സാധ്യത ഇലവൻ: എമിലിയാനോ മാർട്ടിനസ്, ഗോൺസാലോ മോണ്ടിയൽ, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനസ്, മാർക്കോസ് അക്യൂന, ഗുയ്‌ഡോ റോഡ്രിഗസ്, മാക് അലിസ്റ്റർ/എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ, ലയണൽ മെസി, ഏഞ്ചൽ ഡി മരിയ, ലൗടാരോ മാർട്ടിനസ്.

fpm_start( "true" ); /* ]]> */