ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ പിറന്നവൻ, മെസിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ഏറ്റവും മികച്ച കാര്യമെന്ന് ഡി മരിയ | Di Maria

ലയണൽ മെസിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് തന്റെ കരിയറിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യമാണെന്ന് അർജന്റീനിയൻ താരം ഏഞ്ചൽ ഡി മരിയ. ദേശീയ ടീമിനു വേണ്ടിയും ക്ലബ് തലത്തിലും ഈ രണ്ടു താരങ്ങൾ ഒരുമിച്ചു കളിച്ചിട്ടുണ്ട്. റയൽ-ബാഴ്‌സലോണ ടീമുകളിൽ കളിച്ചിട്ടുള്ള ഈ താരങ്ങൾ അർജന്റീന ദേശീയ ടീമിലെ ഏറ്റവും മുതിർന്നവർ കൂടിയാണ്.

“എന്റെ കരിയറിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം ലയണൽ മെസിക്കൊപ്പം ദേശീയ ടീമിലും ക്ലബിലും കളിക്കാൻ കഴിഞ്ഞതാണ്. കളിക്കാൻ അവസരമില്ലാതെ ഒരു വർഷം ഞാൻ താരത്തിനൊപ്പം ക്ലബിൽ ഉണ്ടായിരുന്നു. മെസി വന്നാൽ എനിക്ക് കളിക്കാൻ അവസരമുണ്ടാകില്ലെന്ന് അറിയാമായിരുന്നു.”

“എനിക്ക് കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ഒരു വര്ഷം താരത്തിനൊപ്പം തുടരാനും പരിശീലനം നടത്താനും എന്നും കാണാനും കഴിഞ്ഞതു എനിക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യമാണെന്ന് എന്റെ ഭാര്യയോടും പരഡെസിനോടും ഞാൻ പറഞ്ഞിട്ടുണ്ട്. അത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു.”

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ആത്മവിശ്വാസം തിരികെ കൊണ്ട് വന്ന മെക്‌സിക്കോക്കെതിരെ മെസി നേടിയ ഗോളിനെക്കുറിച്ചും ഡി മരിയ സംസാരിച്ചു. ആ ഗോളിന് അസിസ്റ്റ് നൽകിയത് ഡി മാറിയയായിരുന്നു. “ഞങ്ങൾക്കൊപ്പം ചരിത്രത്തിലെ ഏറ്റവും മികച്ച താരമുണ്ട്, അവൻ ഞങ്ങൾക്ക് വേണ്ടി പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു.” ഡി മരിയ പറഞ്ഞു.

Di Maria Talks About Lionel Messi