ഫൈനലിൽ ഗോൾ നേടുമെന്ന് ഉറപ്പിച്ചിരുന്നു, യാതൊരു സമ്മർദ്ദവും അനുഭവിച്ചില്ലെന്ന് ഏഞ്ചൽ ഡി മരിയ | Di Maria

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെ ഇറങ്ങുമ്പോൾ യാതൊരു സമ്മർദ്ദവും തനിക്ക് ഉണ്ടായിരുന്നില്ലെന്ന് അർജന്റീനിയൻ മുന്നേറ്റനിര താരം ഏഞ്ചൽ ഡി മരിയ. ഫൈനലിൽ അർജന്റീന നേടിയ മൂന്നു ഗോളുകളിൽ ഒരെണ്ണം നേടിയ താരം മറ്റൊരെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്‌തിരുന്നു. ഡി മരിയയെ പിൻവലിച്ചതിനു ശേഷമാണ് ഫ്രാൻസ് മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.

“മറ്റൊരു മത്സരം പോലെ മാത്രമാണ് ഞാൻ ഫൈനലിനെ കണ്ടത്. കോപ്പ അമേരിക്കയും ഫൈനലിസിമയും വിജയിച്ചത് എന്നെയതിൽ വളരെയധികം സഹായിച്ചു. ഫൈനലിൽ വിജയം നേടിയേ തീരൂവെന്ന സമ്മർദ്ദത്തിലല്ല ഞാൻ കളിച്ചിരുന്നത്. ഞാൻ എട്ടു മണിക്കൂറോളം നന്നായി, ശാന്തമായി ഉറങ്ങിയാണ് മത്സരത്തിന് ഇറങ്ങിയത്.” ഏഞ്ചൽ ഡി മരിയ പറഞ്ഞു.

“ഫൈനലിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ ഗോൾ നേടുമെന്ന് നേരത്തെ തന്നെ എനിക്ക് അറിയാമായിരുന്നു. എന്റെ കരിയറിൽ ഞാൻ ആവശ്യപ്പെടാത്ത ഒരേയൊരു മത്സരം കൂടിയായിരുന്നു ഫൈനൽ. ഞാൻ അനുഭവിക്കാൻ പോകുന്ന നിമിഷത്തിനു നന്ദി അറിയിച്ചിരുന്നു. കോപ്പ അമേരിക്ക പോലെയായിരുന്നില്ല, നേരിട്ടുള്ള ആക്രമണം തന്നെയായിരുന്നു മത്സരം.” ഡി മരിയ കൂട്ടിച്ചേർത്തു.

2014 ലോകകപ്പിന്റെ ഫൈനലിൽ പരിക്ക് കാരണം ഇറങ്ങാൻ കഴിയാതിരുന്നതിന്റെ നിരാശ പൂർണമായും ഇല്ലാതാക്കിയാണ് ഖത്തർ ലോകകപ്പ് ഫൈനലിൽ താരം അഴിഞ്ഞാടിയത്. താരം മുഴുവൻ സമയവും കളിച്ചിരുന്നു എങ്കിൽ ആ ഫൈനൽ ഏകപക്ഷീയമായി തന്നെ അർജന്റീന സ്വന്തമാക്കുമായിരുന്നു എന്നുറപ്പാണ്.

Di Maria Knew He Is Going To Score In World Cup Final