കേരള ബ്ലാസ്റ്റേഴ്സ് നിലപാട് മാറ്റിയേ തീരൂ, ഇല്ലെങ്കിൽ അടുത്ത സീസണിൽ ദിമിത്രിയോസ് ഉണ്ടാകില്ല | Dimitrios
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റാക്കോസിന്റെ കരാർ പുതുക്കുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. നിലവിൽ ഐഎസ്എല്ലിൽ ടോപ് സ്കോററായ ദിമിത്രിയോസിന്റെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണ്. അത് പുതുക്കുന്നതിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയിട്ടുണ്ടെങ്കിലും ദിമിത്രിയോസ് അത് സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
പ്രമുഖ മാധ്യമമായ സ്പോർട്ടസ്കീഡ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ടു വെച്ച കരാർ പുതുക്കാനുള്ള ഓഫർ സ്വീകാര്യമല്ലാഞ്ഞിട്ടാണ് ദിമിത്രിയോസ് കരാർ പുതുക്കാൻ സമ്മതം മൂളാത്തത്. ഗ്രീക്ക് താരത്തിന് ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് ആഗ്രഹമുള്ളത്. എന്നാൽ നിലവിൽ നൽകിയിരിക്കുന്ന ഓഫർ മെച്ചപ്പെടുത്തി പുതിയ ഓഫർ നൽകണമെന്നാണ് ദിമിയുടെ ആവശ്യം.
🥇💣 Negotiations over an agreement are currently at a standstill, with both parties significantly apart in their valuations. Diamantakos camp put their demands forward months ago and is waiting for Kerala Blasters to improve their initial offer. @Sportskeeda #KBFC pic.twitter.com/fyT4h1OD1x
— KBFC XTRA (@kbfcxtra) April 9, 2024
കഴിഞ്ഞ സീസണിന് മുന്നോടിയായി ക്രൊയേഷ്യയിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിയ താരമാണ് ദിമിത്രിയോസ്. ക്രൊയേഷ്യയിൽ ഫോമിലല്ലായിരുന്നെങ്കിലും ഐഎസ്എല്ലിൽ താരം മിന്നും പ്രകടനം നടത്തി. കഴിഞ്ഞ സീസണിൽ പത്തും ഈ സീസണിൽ പതിമൂന്നും ഗോളുകൾ നേടിയ താരം തന്റെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഓഫർ ബ്ലാസ്റ്റേഴ്സ് നൽകണമെന്നാണ് ആവശ്യപ്പെടുന്നത്.
നിലവിൽ ദിമിത്രിയോസുമായി കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്ന ചർച്ചകൾ ഒന്നുമാകാതെ നിൽക്കുകയാണ്. താരത്തിന്റെ പ്രതിനിധികളും ബ്ലാസ്റ്റേഴ്സ് നേതൃത്വവും ഡിമാൻഡുകളിൽ നിന്നും പുറകോട്ടു പോകാൻ തയ്യാറായിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് താൻ മുന്നോട്ടു വെച്ച കോണ്ട്രാക്റ്റ് പുതുക്കാനുള്ള പ്രൊപ്പോസൽ സ്വീകരിച്ചില്ലെങ്കിൽ ദിമിത്രിയോസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകില്ലെന്നുറപ്പാണ്.
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ദിമിത്രിയോസിന്റെ കാര്യത്തിൽ സങ്കീർണതകൾ നേരിടുന്നത്. താരം ക്ലബ് വിടുന്നതും മറ്റൊരു ഐഎസ്എൽ ക്ലബ്ബിലേക്ക് ചേക്കേറുന്നതും ടീമിന് വലിയ ക്ഷീണമായി മാറുമെന്നതിൽ സംശയമില്ല. അതേസമയം ദിമിത്രിയോസിന്റെ സാഹചര്യം മുതലെടുത്ത് സ്വന്തമാക്കാൻ ശ്രമിക്കുന്നത് ഇന്ത്യക്ക് പുറത്തു നിന്നുള്ള ക്ലബുകളാണെന്നാണ് റിപ്പോർട്ടുകൾ.
Dimitrios Wants A Better Offer From Kerala Blasters