ലൂണയുടെ പകരക്കാരൻ ടീമിനൊപ്പം ചേരാൻ ഒരു കടമ്പ കൂടി ബാക്കിയുണ്ട്, പുതിയ വിവരങ്ങൾ പുറത്ത് | Kerala Blasters
ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന അഡ്രിയാൻ ലൂണയുടെ പകരക്കാരനെ സ്വന്തമാക്കിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഒട്ടും നിരാശപ്പെടുത്തിയില്ല. മധ്യനിര താരത്തിന് പകരം ഒരു സ്‌ട്രൈക്കറാണ് ടീമിലേക്ക് വന്നതെങ്കിലും യൂറോപ്പിൽ വളരെയധികം പരിചയസമ്പത്തുള്ള, യൂറോ കപ്പ് യോഗ്യത മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള ലിത്വാനിയൻ ടീമിന്റെ നായകനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
നിലവിൽ ഫ്രീ ഏജന്റായിരുന്ന ഫെഡോർ സെർനിച്ചിനെ സ്വന്തമാക്കൽ എളുപ്പമാക്കിയത് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ കരോലിസ് ഇടപെടലാണ്. ലിത്വാനിയൻ സ്വദേശിയായ അദ്ദേഹത്തിന്റെ ബന്ധങ്ങൾ വഴിയാണ് വളരെ അപ്രതീക്ഷിതമായ സൈനിങ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഇതുവരെ ഉണ്ടായിരുന്ന അഭ്യൂഹങ്ങളിൽ ഒരിക്കൽ പോലും ഉയർന്നു കേൾക്കാതിരുന്ന പേരായിരുന്നു ഫെഡോറിന്റെത്.
🚨🎖️Fedor Cernych's arrival in India depends on how soon he can procure his visa. @MarcusMergulhao #KBFC pic.twitter.com/LNToesQQLk
— KBFC XTRA (@kbfcxtra) January 11, 2024
കഴിഞ്ഞ ദിവസം ഫെഡോർ എപ്പോഴാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ചേരുകയെന്ന കാര്യത്തിൽ നിർണായകമായ വെളിപ്പെടുത്തൽ മാർക്കസ് മെർഗുലാവോ നടത്തിയിട്ടുണ്ട്. താരത്തിന്റെ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അത് ശരിയാകുന്നതിനു പിന്നാലെ ഫെഡോർ കേരളത്തിലേക്ക് വരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
🚨🌕| Fedor Cernych's arrival here depends how soon he can procure his visa.@MarcusMergulhao #KeralaBlasters pic.twitter.com/GHngjSYIr0
— Blasters Zone (@BlastersZone) January 11, 2024
വിസ നടപടിക്രമങ്ങൾ ശരിയാകാൻ എത്ര ദിവസം വേണ്ടി വരുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ലഭിച്ചിട്ടില്ല. നേരത്തെ താരം സൂപ്പർകപ്പിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുകയെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ പുതിയ വിവരങ്ങൾ പ്രകാരം അതിനു മുൻപ് വിസ ശരിയായാൽ താരം ടീമിനൊപ്പം ചേരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്.
ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ഫെഡോറിന്റെ വരവിനെ കാണുന്നത്. മുപ്പത്തിരണ്ട് വയസുള്ള താരത്തിന്റെ പരിചയസമ്പത്ത് ബ്ലാസ്റ്റേഴ്‌സിന് വലിയ ആത്മവിശ്വാസം നൽകും. അതേസമയം നിലവിൽ കളിക്കുന്ന രണ്ടു മുന്നേറ്റനിര താരങ്ങളും മികച്ച പ്രകടനം നടത്തുന്നതിനാൽ ടീമിൽ സ്ഥിരമായി ഇടം ലഭിക്കാൻ താരം മികച്ച പ്രകടനം തന്നെ നടത്തേണ്ടി വരും.
Fedor To Join Kerala Blasters After Procure His Visa