ഐഎസ്എൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നന്ദി പറയണം, റൊണാൾഡോയുടെ സൗദി ലീഗ് പോലും ഐഎസ്എല്ലിനു പിന്നിൽ | ISL

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച് പത്താമത്തെ സീസണിലേക്ക് കടക്കുന്ന സമയത്ത് ഒരുപാട് വളർച്ച വന്നിട്ടുണ്ടെന്ന് കാര്യത്തിൽ സംശയമില്ല. കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ക്ലബായ ഐഎസ്എൽ വളർന്നതോടെ ഐ ലീഗ് രണ്ടാം ഡിവിഷൻ ലീഗായി മാറി. ഐഎസ്എൽ വന്നതിനു ശേഷം ഇന്ത്യൻ ഫുട്ബോളും വളർച്ചയുടെ പാതയിൽ തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.

ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വളർച്ചയെ സൂചിപ്പിക്കുന്ന മറ്റൊരു കണക്കുകൾ കൂടി പുറത്തു വന്നിട്ടുണ്ട്. ഏഷ്യയിലെ വിവിധ ഫുട്ബോൾ ലീഗുകളുടെ കണക്കെടുത്തു നോക്കിയാൽ ഏറ്റവുമധികം ശരാശരി കാണികൾ എത്തുന്ന ലീഗുകളിൽ ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സ്ഥാനത്താണ്. റൊണാൾഡോ, നെയ്‌മർ തുടങ്ങി നിരവധി വമ്പൻ താരങ്ങൾ കളിക്കുന്ന സൗദി പ്രൊ ലീഗ് പോലും ഐഎസ്എല്ലിന് പിന്നിലാണ്.

കണക്കുകൾ പ്രകാരം ചൈനീസ് സൂപ്പർ ലീഗാണ് ശരാശരി കാണികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. 19873 കാണികളാണ് അവിടെ മത്സരത്തിനായി എത്തുന്ന ശരാശരി കാണികളുടെ എണ്ണം. അതിനു തൊട്ടു കീഴിൽ നിൽക്കുന്നത് ജാപ്പനീസ് ലീഗാണ്. 18993 ആണ് അവിടുത്തെ ശരാശരി ആരാധകരുടെ എണ്ണം. അതിനു പിന്നിൽ നിൽക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ശരാശരി കാണികൾ 12266 ആണ്.

ലിസ്റ്റിൽ വമ്പൻ താരങ്ങൾ കളിക്കുന്ന സൗദി പ്രൊ ലീഗ് മൂന്നാം സ്ഥാനത്താണ് വന്നിരിക്കുന്നത്. കൊറിയൻ ലീഗ്, ഇറാനിയൻ ലീഗ് എന്നിവരാണ് ഇന്ത്യക്കും സൗദി പ്രൊ ലീഗിനും ഇടയിൽ നിൽക്കുന്നത്. ഓസ്‌ട്രേലിയൻ ലീഗ്, വിയറ്റ്‌നാം ലീഗ്, ഇന്തോനേഷ്യൻ ലീഗ്, മലേഷ്യൻ ലീഗ് എന്നിവർ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു. 2023 മുതൽ ഇതുവരെയുള്ള കണക്കുകളാണ് ഇതിനായി വിലയിരുത്തിയിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്രയും മുന്നിലേക്ക് കയറാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ ഏറ്റവും മികച്ച കാണികളുള്ള ടീമുകളിൽ ഒന്നായ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാൻ ഒരുപാട് ആരാധകരുമെത്താറുണ്ട്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ക്ലബുകളും ഈ കണക്കിലേക്ക് സംഭാവന ചെയ്യുന്നുണ്ട്.

ISL Third In League With Top Average Attendance