അർജന്റീനക്ക് അടുത്ത ഷോക്ക് നൽകാൻ ഇറ്റലി ഒരുങ്ങുന്നു, മെസിയുടെ പിൻഗാമിയായി അറിയപ്പെടുന്ന താരത്തെ റാഞ്ചാൻ ശ്രമങ്ങളാരംഭിച്ചു| Argentina
കഴിഞ്ഞ യൂറോ കപ്പിൽ ആധികാരികമായ വിജയം നേടിയെങ്കിലും അതിനു ശേഷം ഇറ്റലി അത്ര മികച്ച പ്രകടനമല്ല നടത്തുന്നത്. ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതെ പോയതോടെ ടീമിനെ അടുത്ത യൂറോ കപ്പ് ലക്ഷ്യം വെച്ചു മികച്ചതാക്കി മാറ്റാനുള്ള ശ്രമങ്ങൾ ഇറ്റലി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇറ്റാലിയൻ വംശജരായ മികച്ച താരങ്ങളെ മറ്റുള്ള രാജ്യങ്ങളിൽ നിന്നും സ്വന്തമാക്കാനുള്ള ശ്രമങ്ങൾ റോബർട്ടോ മാൻസിനിയും സംഘവും ആരംഭിക്കുന്നത് അങ്ങിനെയാണ്.
ഇക്കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനയിൽ ജനിച്ച് അർജന്റീനിയൻ ക്ലബിന് വേണ്ടി കളിക്കുന്ന സ്ട്രൈക്കറായ മാറ്റിയോ റെറ്റെഗുയി ഇറ്റലിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. കളിച്ച രണ്ടു മത്സരങ്ങളിലും ഗോൾ നേടി തന്നെ ടീമിലെടുത്ത മാൻസിനിയുടെ തീരുമാനത്തെ താരം ന്യായീകരിക്കുകയും ചെയ്തു. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം അർജന്റീനയിൽ നിന്നും മറ്റൊരു താരത്തെക്കൂടി ഇറ്റലി തങ്ങളുടെ നിരയിലേക്കെത്തിക്കാൻ ശ്രമിക്കയാണ്.
The Italian dederation has already contacted Gianluca Prestianni's family, to try to get him to play for Italy. Via @sabadovelezok. pic.twitter.com/XWHQgMSL3i
— Roy Nemer (@RoyNemer) March 26, 2023
അർജന്റീനിയൻ ക്ലബായ വെലസ് സാർസ്ഫീൽഡിൽ കളിക്കുന്ന പതിനേഴുകാരനായ ജിയാൻലൂക്ക പ്രെസ്റ്റിയാനിക്ക് പാസ്പോർട്ട് നൽകാനാണ് ഇറ്റലി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മെയിൽ, തന്റെ പതിനാറാം വയസിൽ തന്നെ കോപ്പ ലിബർട്ടഡോസിൽ അരങ്ങേറ്റം നടത്തിയാണ് പ്രെസ്റ്റിയാനി ശ്രദ്ധ പിടിച്ചു പറ്റുന്നത്. വെറും ഒൻപത് ലീഗ് മത്സരങ്ങളിൽ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും റയൽ മാഡ്രിഡ്, ബാഴ്സലോണ തുടങ്ങിയ ക്ലബുകൾ താരത്തെ നിരീക്ഷിക്കുന്നുണ്ട്.
ഇറ്റലിക്കായി കളിക്കാൻ കഴിയുന്ന താരത്തിന് ഇതുവരെ ഇറ്റാലിയൻ പാസ്പോർട്ട് ലഭിച്ചിട്ടില്ല. അത് നൽകി പ്രെസ്റ്റിയാനിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് അസൂറികൾ നടത്തുന്നത്. അർജന്റീന ഇപ്പോൾ ഒരു കെട്ടുറപ്പുള്ള ടീമായതിനാൽ അതിൽ താരത്തിന് അവസരങ്ങൾ കുറവായിരിക്കും. നേരത്തെ തന്നെ ദേശീയ ടീമിൽ അവസരം വാഗ്ദാനം ചെയ്ത് ആകർഷിക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. ഇത് നടന്നാൽ അർജന്റീനക്കത് തിരിച്ചടി തന്നെയായിരിക്കും. Italy Reportedly Aim To Get Passport For Argentina Born Gianluca Prestianni