യഥാർത്ഥ നായകന്മാർ ഇങ്ങിനെയല്ല, കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ ഉന്നം വെച്ച് ഇവാന്റെ വിമർശനം | Ivan Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ ഉന്നം വെച്ച് ഇവാൻ വുകോമനോവിച്ചിന്റെ വിമർശനം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിലൂടെയാണ് ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ഒരു താരത്തെ വിമർശിച്ചത്. എന്നാൽ ഏതാണ് താരമെന്നോ എന്താണ് വിമർശനത്തിന് കാരണമായ സംഭവമെന്നോ അദ്ദേഹം യാതൊരു തരത്തിലും സൂചിപ്പിച്ചിട്ടില്ല.

“ഒരു പിഴവിനു പിന്നാലെ മറ്റുള്ള താരങ്ങളെ വിമർശിക്കുകയും അവരോട് രോഷം കൊള്ളുകയും ചെയ്യുന്നവർ യഥാർത്ഥ നായകന്മാരല്ല. യഥാർത്ഥ നായകൻമാർ മറ്റുള്ളവർ പിഴവുകൾ വരുത്തുമെന്ന് നേരത്തെ തന്നെ കാണുന്നവരാകും.” ഇതാണ് ഇവാൻ വുകോമനോവിച്ച് പോസ്റ്റ് ചെയ്‌ത സ്വന്തം ചിത്രത്തിൽ എഴുതിയിരിക്കുന്നത്. ഒരു ബ്ലാസ്റ്റേഴ്‌സ് താരത്തെ വിമർശിക്കാൻ വേണ്ടിയാണ് കുറിപ്പെന്നു വ്യക്തമാണ്.

“രണ്ടു തരത്തിലുള്ള തീരുമാനങ്ങളുണ്ട്. നല്ല തീരുമാനങ്ങളും അതുപോലെ നമ്മൾ മനസിലാക്കിയെടുക്കുന്ന ചില തീരുമാനങ്ങളും. വിമർശനം ഉന്നയിക്കുന്നതിനു മുൻപേ നമ്മൾ അവരുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കേണ്ടതുണ്ട്. അവർ ചെയ്‌തത്‌ തെറ്റാണെന്ന് പറയുന്നതിന് മുൻപ് എന്താണ് പ്രശ്‌നമെന്ന് അവരോട് ചോദിക്കാം.” ഇവാൻ വുകോമനോവിച്ച് കുറിപ്പിനൊപ്പോം എഴുതി.

വുകോമനോവിച്ചിന്റെ വിമർശനം വിരൽ ചൂണ്ടുന്നത് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര താരമായ ദിമിത്രിയോസിലേക്ക് ആണെന്നാണ് സൂചനകൾ. ഒഡിഷക്കെതിരായ മത്സരത്തിൽ ഡാനിഷിനെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ശാസിച്ചത് താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്ന് കമന്റുകളിലൂടെ ചിലർ പറയുന്നു. സമാനമായ പെരുമാറ്റം ദിമിയിൽ നിന്നും ഇടക്കിടക്ക് ഉണ്ടാകാറുണ്ടെന്നും പറയുന്നു.

യുവതാരങ്ങൾക്ക് പരിചയസമ്പത്ത് കുറവാണ് എന്നതിനാൽ തന്നെ അവരുടെ പിഴവുകളെ സ്‌നേഹപൂർവമായ പെരുമാറ്റത്തിലൂടെ തിരുത്തുന്നതിന് പകരം ചീത്ത വിളിക്കുന്നത് അവരുടെ ആത്മവിശ്വാസത്തെ വളരെയധികം ബാധിക്കുമെന്നാണ്‌ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ആശാന്റെ വാക്കുകൾ ശരിയായ ഒന്നാണെന്നും പല ആരാധകരും വ്യക്തമാക്കുന്നു.

fpm_start( "true" ); /* ]]> */

Ivan Vukomanovic Post Is Criticism Towards A Kerala Blasters Player