മുപ്പത്തിയേഴുകാരന്റെ കരാർ പുതുക്കി ബ്ലാസ്റ്റേഴ്‌സ്, മറ്റൊരു പ്രധാന താരം കൂടി പുറത്തേക്കെന്നു വ്യക്തം | Kerala Blasters

നിരാശപ്പെടുത്തിയ ഒരു സീസണിലെ തിരിച്ചടികളെ മറികടന്ന് അടുത്ത സീസണിനായി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിരവധി താരങ്ങൾ ക്ലബ് വിടുകയാണെന്ന് ഔദ്യോഗികമായ പ്രഖ്യാപനം വന്നു കഴിഞ്ഞു. ഇവർക്ക് പകരക്കാരനായി ചില താരങ്ങൾ എത്തിയതിനൊപ്പം മറ്റു ചില കളിക്കാരെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. എന്തായാലും ആരാധകർക്ക് പ്രതീക്ഷ നൽകുന്നതൊന്നും ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ചെയ്‌തിട്ടില്ല.

അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തിന്റെ കരാർ പുതുക്കിയ വാർത്ത പുറത്തു വരുന്നുണ്ട്. ടീമിന്റെ രണ്ടാം നമ്പർ ഗോൾകീപ്പറായ കരൺജിത് സിംഗിന്റെ കരാറാണ് ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിരിക്കുന്നത്. മുപ്പത്തിയേഴുകാരനായ താരത്തിന് ഒരു വർഷത്തേക്ക് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് കരാർ നൽകിയിരിക്കുന്നത്. നെഗറ്റിവായ പ്രതികരണമാണ് ഇക്കാര്യത്തിൽ ടീമിന് വരുന്നത്.

മുപ്പത്തിയേഴു വയസുള്ള ഒരു താരത്തിന്റെ കരാർ പുതുക്കിയതിലൂടെ എന്താണ് ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്നതെന്നും ഈ ട്രാൻസ്‌ഫർ വിൻഡോയിൽ ക്ലബ് വിടുമെന്ന് പ്രതീക്ഷിച്ചിരുന്ന താരമാണ് കരൺജിത്തെന്നും ആരാധകർ പറയുന്നു. ഇതോടെ ടീമിന്റെ പ്രധാന ഗോൾകീപ്പറായ പ്രഭ്സുഖ്‌മാൻ ഗിൽ ക്ലബ് വിടുമെന്ന് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം തെളിയിക്കുകയാണെന്നും അടുത്ത പ്രഖ്യാപനം അതായിരിക്കുമോയെന്നും ആരാധകർ ചോദിക്കുന്നു.

ഇക്കഴിഞ്ഞ സീസണിൽ ആകെ രണ്ടു മത്സരങ്ങളിൽ മാത്രമാണ് കരൺജിത് സിങ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി കളിച്ചിട്ടുള്ളത്. താരത്തിന്റെ കരാർ പുതുക്കിയത് അടുത്ത സീസണിൽ പ്രധാന ഗോൾകീപ്പർ ആക്കുന്നതിനു വേണ്ടിയാണെന്ന് പലരും കരുതുന്നുണ്ട്. അതിനു വേണ്ടിയാണെങ്കിൽ ഗിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ സത്യമായും മാറിയേക്കും.

Karanjit Singh Extended With Kerala Blasters