തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, പ്രതീക്ഷയായിരുന്ന താരത്തിന് പരിക്ക് | Kerala Blasters
കേരള ബ്ലാസ്റ്റേഴ്സിനേയും ആരാധകരെയും സംബന്ധിച്ച് നിരാശപ്പെടുത്തുന്ന സമയമാണ് കടന്നു പോകുന്നത്. ക്ലബിലെ ഏതാനും പ്രധാന താരങ്ങൾ മറ്റു ടീമുകളിലേക്ക് ചേക്കേറിയപ്പോൾ അതിനൊത്ത പകരക്കാരെ കൊണ്ടു വരാൻ കഴിഞ്ഞിട്ടില്ല. ഏതാനും സൈനിംഗുകൾ ബ്ലാസ്റ്റേഴ്സ് നടത്തിയെങ്കിലും അവയൊന്നും അടുത്ത സീസണിൽ കിരീടം നേടാനുള്ള കരുത്ത് ബ്ലാസ്റ്റേഴ്സിനു നൽകുമെന്ന് യാതൊരു ഉറപ്പുമില്ല.
കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിന് വേണ്ടി ടീമിലെത്തിച്ച വിദേശതാരമാണ് ജോഷുവ സോട്ടിരിയോ. ആരാധകർ പ്രതീക്ഷിച്ച നിലവാരത്തിലുള്ള ഒരു സൈനിങ് അല്ലെങ്കിലും താരത്തിന്റെ വരവിനെ പ്രതീക്ഷയോടെ തന്നെയാണ് കണ്ടിരുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സ് ടീം പ്രീ സീസൺ പരിശീലനം ആരംഭിച്ചപ്പോൾ തന്നെ ഓസ്ട്രേലിയൻ താരത്തിന് പരിക്ക് പറ്റിയെന്ന വാർത്തയാണ് പുറത്തു വരുന്നത്.
🚨| Jaushua Sotirio reportedly had a minor injury during today's training session.
#KeralaBlasters pic.twitter.com/t77y8A5GMk
— Blasters Zone (@BlastersZone) July 16, 2023
പരിക്കേറ്റ താരം മറ്റു താരങ്ങളുടെ സഹായത്തോടെയാണ് പരിശീലന ഗ്രൗണ്ട് വിട്ടതെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സൊട്ടറിയോ ചേർന്നത്. രണ്ടു വർഷത്തെ കരാറൊപ്പിട്ട കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരമാണ് ജോഷുവ.
താരത്തിന്റെ പരിക്ക് ഗുരുതരമാണെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വലിയ തിരിച്ചടിയാണ് നൽകുക. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ എന്നാണു ആരാധകരുടെ പ്രാർത്ഥന. ഓസ്ട്രേലിയന്‍ എ-ലീഗിൽ 166 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സോട്ടിരിയോ പ്രസ്തുത കാലയളവില്‍ 27 ഗോളുകളും 10 അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്. ന്യൂകാസിൽ ജെറ്റ്സിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
Kerala Blasters Player Jaushua Sotirio Injured