ആ ചീത്തപ്പേരു മായ്ക്കാൻ കഴിഞ്ഞില്ല, സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ നാണം കെടുത്തി ബെംഗളൂരു എഫ്സി | Kerala Blasters
എഫ്സി ഗോവക്കെതിരെ നടന്ന മത്സരത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തി വിജയം നേടിയ ബ്ലാസ്റ്റേഴ്സ് ടീം കഴിഞ്ഞ മത്സരത്തിൽ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. കിരീടപ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമാണെന്ന സാഹചര്യത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവിയാണ് കൊമ്പന്മാർ ഏറ്റു വാങ്ങിയത്.
മത്സരത്തിൽ വിജയം നേടിയേ തീരൂവെന്ന നിലയിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് അതിനനുസരിച്ചുള്ള പ്രകടനമൊന്നും നടത്തിയില്ലെന്നതാണ് വാസ്തവം. എന്തായാലും തോൽവി വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരെ സോഷ്യൽ മീഡിയയിൽ നാണം കെടുത്തുകയാണ് ബെംഗളൂരു എഫ്സി. മത്സരത്തിന് ശേഷം ബെംഗളൂരു ആരാധകർ ഉയർത്തിയ പ്രകോപനപരമായ ബാനറിനു പുറമെയാണ് സോഷ്യൽ മീഡിയയിലും ട്രോളുകൾ നിറയുന്നത്.
Anyone fancy light reading? The skipper's got a recommendation. 😉#WeAreBFC #BFCKBFC #Santhoshakke pic.twitter.com/v7UulOdmCH
— Bengaluru FC (@bengalurufc) March 2, 2024
മത്സരത്തിനു ശേഷം ബെംഗളൂരു എഫ്സി പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ സുനിൽ ഛേത്രി ഒരു മലയാളം-ഇംഗ്ലീഷ് ഡിക്ഷനറിയുമായി നിൽക്കുന്നതായിരുന്നു. മത്സരത്തിൽ ബെംഗളൂരു എഫ്സി ബ്ലാസ്റ്റേഴ്സിനെതിരെ ഉയർത്തിയ ബാനർ മനസിലാക്കാൻ കഴിയാത്തവർക്ക് സഹായമെന്ന രീതിയിലാണ് അവർ ഇത് പോസ്റ്റ് ചെയ്തത്. ബ്ലാസ്റ്റേഴ്സ് ആരാധകരോടുള്ള ക്രൂരമായ പരിഹാസം തന്നെയാണത്.
Same story, different day. 😜#BFCKBFC #Santhoshakke #WeAreBFC | @WestBlockBlues pic.twitter.com/4vONotpfu4
— Bengaluru FC (@bengalurufc) March 2, 2024
അതിനു പുറമെ നവാസുദീൻ സിദ്ദിഖി ഒരു സിനിമയിൽ നിരന്തരം അടി വാങ്ങുന്ന മീം വീഡിയോയും ബെംഗളൂരു എഫ്സി ഷെയർ ചെയ്തിരുന്നു. നിരവധി വർഷങ്ങളായി ബ്ലാസ്റ്റേഴ്സിനെ തകർക്കുന്ന കഥ തന്നെയാണ് നടക്കുന്നതെന്നാണ് അതിനു ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അതിനു പുറമെ ബ്ലാസ്റ്റേഴ്സ് ആരാധകർ സ്റ്റേഡിയം വിടുന്നതിന്റെ വീഡിയോയുമുണ്ട്.
പരിക്കിന്റെ പ്രശ്നങ്ങൾ ബ്ലാസ്റ്റേഴ്സിനെ ബാധിച്ചെങ്കിലും ഈ തോൽവി ഒരു തരത്തിലും ആരാധകർക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. മത്സരത്തിന് മുൻപേ തന്നെ തുടങ്ങിയ വാക്പോരിനു ശേഷം ആരാധകരെ നാണം കെടുത്തിയ തോൽവിയാണു ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഇതോടെ ഈ സീസണിലും കിരീടമില്ലാതെ അവസാനിപ്പിക്കേണ്ടി വരുമെന്ന സാഹചര്യമാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.
Kerala Blasters Trolled By Bengaluru FC