എഡേഴ്‌സന്റെ സേവ് ഭാഗ്യം മാത്രമാണ്, മാഞ്ചസ്റ്റർ സിറ്റി നിലവാരം പുലർത്തിയില്ലെന്ന് ലൗടാരോ മാർട്ടിനസ് | Lautaro

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആധിപത്യം പുലർത്താൻ കഴിഞ്ഞില്ലെങ്കിലും റോഡ്രി നേടിയ ഗോളിൽ അവർ വിജയം നേടി ആദ്യമായി ചാമ്പ്യൻസ് ലീഗ് നേടുകയുണ്ടായി. ഇന്റർ മിലാനെ സിറ്റി തകർക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇറ്റാലിയൻ ക്ലബിന് മത്സരത്തിൽ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ സിറ്റി അവർക്കെതിരെ വിയർക്കുകയും ചെയ്‌തു.

മത്സരത്തിനു ശേഷം ഇന്റർ മിലൻറെ പ്രധാന താരമായ ലൗടാരോ മാർട്ടിനസും അതു തന്നെയാണ് പറയുന്നത്. മാഞ്ചസ്റ്റർ സിറ്റി വേണ്ടത്ര മികവ് ഫൈനലിൽ കാണിച്ചില്ലെന്നും പറഞ്ഞ അർജന്റീന താരം ഗോൾകീപ്പർ എഡേഴ്‌സൺ മാഞ്ചസ്റ്റർ സിറ്റിയുടെ ഹീറോയല്ലെന്ന അഭിപ്രായവും പ്രകടിപ്പിച്ചു. ലുക്കാക്കുവിന്റെ ഹെഡർ തടഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് എഡേഴ്‌സൺ പറഞ്ഞത്.

“പന്ത് വലക്കകത്തേക്ക് കയറുന്നതും അല്ലാത്തതുമായ നിമിഷങ്ങൾ ഉണ്ടാകും. ലുക്കാക്കുവിന്റെ ഹെഡർ എങ്ങിനെ തടഞ്ഞുവെന്ന് എഡേഴ്‌സണു പോലും അറിയുന്നുണ്ടാകില്ല. അവർ സ്ഥിരമായി കാണിക്കാറുള്ളതിൽ നിന്നും നിലവാരം കുറഞ്ഞ പ്രകടനമാണ് നടത്താറുള്ളത്, ഞങ്ങൾ അവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഞങ്ങൾക്കും അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് മുതലാക്കാൻ കഴിഞ്ഞില്ല.”

“ഞങ്ങൾ അവസരങ്ങൾ മുതലാക്കാതിരുന്നതു കൊണ്ടാണ് അവർ വിജയിച്ചത്. മികച്ച നിലവാരമുള്ള നിരവധി ടീമുകളെ ഞങ്ങൾ ബുദ്ധിമുട്ടിലാക്കി. ഇന്റർ മിലാണ് നിലവാരമുണ്ടെന്ന് ലോകത്തിനു മുന്നിൽ കാണിക്കാൻ കഴിഞ്ഞു.” ലൗറ്റാറോ മാർട്ടിനസ് മത്സരത്തിന് ശേഷം പറഞ്ഞു. കളിയിൽ ലൗടാരോ മാർട്ടിനസിനു ലഭിച്ച ഒരു സുവർണാവസരവും എഡേഴ്‌സൺ തുലച്ചു കളഞ്ഞിരുന്നു.

Lautaro About Ederson Saves In Final