ആ കഴിവിന്റെ കാര്യത്തിൽ മെസി ലോകത്തിലെ ഏറ്റവും മികച്ചത്, ഒപ്പം കളിക്കുക സ്വപ്‌നമെന്ന് ലെവൻഡോസ്‌കി

ലയണൽ മെസിക്കൊപ്പം കളിക്കുക ഏതൊരു സ്‌ട്രൈക്കറുടെയും സ്വപ്‌നമാണെന്ന് ബാഴ്‌സലോണ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബയേൺ മ്യൂണിക്കിൽ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയ പോളിഷ് താരം സ്പെയിനിലെ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന സമയത്താണ് മുൻ ബാഴ്‌സ നായകനായ ലയണൽ മെസിക്കൊപ്പം കളിക്കുന്നതിനെക്കുറിച്ച് മനസു തുറന്നത്.

“അപാര കഴിവുകളുള്ള ലയണൽ മെസി സ്‌ട്രൈക്കർമാർക്ക് മനോഹരമായ പാസുകൾ നൽകും. മെസിയെക്കുറിച്ച് ചിന്തിക്കുമ്പോൾ സ്‌ട്രൈക്കർമാരുമായുള്ള ഈ ഒത്തിണക്കമാണ് ചിന്തിക്കുക. ബോക്‌സിൽ എവിടെ പന്ത് നൽകണമെന്ന് താരത്തിനറിയാം. അക്കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസി.”

“എന്താണിപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് എനിക്കറിയില്ല, പക്ഷെ ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ, ലയണൽ മെസിക്കൊപ്പം കളിക്കുകയെന്നത് ഒരു സ്വപ്‌നം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.” സ്‌പാനിഷ്‌ മാധ്യമം മാർക്കയോട് സംസാരിക്കുമ്പോൾ ലെവൻഡോസ്‌കി പറഞ്ഞു.

fpm_start( "true" ); /* ]]> */