ആരാധകർക്ക് മെസിയുടെ വിഷുക്കൈനീട്ടം, മിന്നൽ ഗോളും കിടിലൻ അസിസ്റ്റുമായി ഇന്റർ മിയാമിയെ വിജയത്തിലെത്തിച്ചു | Lionel Messi
അമേരിക്കൻ ലീഗ് സോക്കറിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ലയണൽ മെസിയുടെ മിന്നും പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്റർ മിയാമിക്ക് വിജയം. ലയണൽ മെസി ഗോളും അസിസ്റ്റും സ്വന്തമാക്കിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം നേടിയത്. ഇതോടെ ലീഗ് പോയിന്റ് ടേബിളിൽ ഇന്റർ മിയാമി ഒന്നാം സ്ഥാനത്തെത്തി.
ഇന്റർ മിയാമിയെ ഞെട്ടിച്ച് ആറാം മിനുട്ടിൽ തന്നെ എതിരാളികളായ കാൻസാസ് സിറ്റി മത്സരത്തിൽ മുന്നിൽ എത്തിയിരുന്നു. എന്നാൽ പതിനെട്ടാം മിനുട്ടിൽ തന്നെ ഇന്റർ മിയാമി തിരിച്ചടിച്ചു. ഖത്തർ ലോകകപ്പിൽ ഹോളണ്ടിനെതിരായ മത്സരത്തിൽ മോളിനക്ക് നൽകിയതിന് സമാനമായ ഒരു അസിസ്റ്റ് മെസി നൽകിയപ്പോൾ ഡീഗോ അത് ഗോളാക്കി മാറ്റി.
Messi what a goal wtf
— Janty (@CFC_Janty) April 14, 2024
രണ്ടാം പകുതിയിൽ ലയണൽ മെസി ഇന്റർ മിയാമിയെ മുന്നിലെത്തിച്ചു. ഡേവിഡ് റൂയിസിന്റെ പാസ് സ്വീകരിച്ച താരം ബോക്സിന് പുറത്തു നിന്നും ഒരു വെടിച്ചില്ലു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. മെസിയുടെ ഷോട്ട് വലയിലേക്ക് പോകുമ്പോൾ ഗോൾകീപ്പർക്ക് ഒന്നനങ്ങാൻ പോലും സമയമുണ്ടായിരുന്നില്ല. അതിനു പിന്നാലെ കാൻസാസ് സിറ്റി വീണ്ടും മത്സരത്തിൽ ഒപ്പമെത്തി.
What an assist by Messi pic.twitter.com/QWxeF4t6EV
— MC (@CrewsMat10) April 14, 2024
എഴുപത്തിയൊന്നാം മിനുട്ടിലാണ് ഇന്റർ മിയാമി വിജയഗോൾ കണ്ടെത്തുന്നത്. ഡീഗോ ഗോമസിന്റെ അസിസ്റ്റിൽ ലൂയിസ് സുവാരസാണ് മത്സരത്തിൽ ഇന്റർ മിയാമിയെ മുന്നിലെത്തിച്ചത്. അതിനു ശേഷം സമനില ഗോൾ കണ്ടെത്താൻ കാൻസാസ് സിറ്റി ഒരുപാട് ശ്രമം നടത്തിയെങ്കിലും അവർക്കത് നേടാൻ കഴിഞ്ഞില്ല. ഇതോടെ ഇന്റർ മിയാമി വിജയവും ടേബിളിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി.
ഒൻപത് മത്സരങ്ങളിൽ നിന്നും പതിനഞ്ചു പോയിന്റുമായാണ് ഇന്റർ മിയാമി ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. എട്ടു മത്സരങ്ങളിൽ നിന്നും പതിനഞ്ചു പോയിന്റ് നേടിയ ലോസ് ഏഞ്ചൽസ് ഗ്യാലക്സി, ന്യൂയോർക്ക് റെഡ്ബുൾസ് എന്നീ ടീമുകളും ഏഴു മത്സരങ്ങളിൽ നിന്നും പതിമൂന്നു പോയിന്റുള്ള വാൻകൂവർ, ഹൂസ്റ്റൺ എന്നീ ടീമുകൾക്കും ഇന്റർ മിയാമിയെ മറികടക്കാൻ അവസരമുണ്ട്.
Lionel Messi Goal And Assist Vs Kansas City