അപ്രതീക്ഷിതമായ നിലപാടെടുത്ത് ബാഴ്‌സലോണ, ലയണൽ മെസിയുടെ കാര്യത്തിൽ പുതിയ വഴിത്തിരിവ് | Lionel Messi

ലയണൽ മെസിയെ സ്വന്തമാക്കാനുള്ള ബാഴ്‌സലോണയുടെ പദ്ധതി ലാ ലിഗ അംഗീകരിക്കുന്നില്ലെന്ന പ്രശ്‌നമാണ് ക്ലബ് കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടിരുന്നത്. എന്നാൽ തിങ്കളാഴ്‌ച നടന്ന ലാ ലിഗ യോഗത്തിൽ അവർ ബാഴ്‌സലോണയുടെ പദ്ധതി അംഗീകരിച്ചിരുന്നു. ഇതോടെ ലയണൽ മെസി തിരിച്ചു വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. അതിനു പിന്നാലെ ബാഴ്‌സലോണ പ്രസിഡന്റും മെസിയുടെ പിതാവും തമ്മിൽ ചർച്ചകൾ നടത്തുകയും ചെയ്‌തു.

എന്നാൽ അതിനു ശേഷം ലയണൽ മെസിയുടെ കാര്യത്തിൽ പുതിയ വഴിത്തിരിവുകൾ സംഭവിച്ചിരിക്കുകയാണ്. ലയണൽ മെസിയുടെ തിരിച്ചുവരവ് സംഭവിക്കാൻ ബാഴ്‌സലോണ നിലവിൽ ടീമിലുള്ള ഏതാനും താരങ്ങളെ അടിയന്തിരമായി വിൽക്കേണ്ടതുണ്ട്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു ഉറപ്പും ലയണൽ മെസിയുടെ പിതാവിന് ചർച്ചയിൽ ലഭിച്ചിട്ടില്ല. ഇത് ട്രാൻസ്‌ഫർ നീക്കങ്ങളെ സങ്കീർണമാക്കുന്ന സാഹചര്യമാണുള്ളത്.

താരങ്ങളെ ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ബാഴ്‌സലോണ പെട്ടന്ന് തന്നെ തീരുമാനം എടുക്കേണ്ടതുണ്ട്. അതു നടന്നില്ലെങ്കിൽ ലയണൽ മെസി ക്ലബ്ബിലേക്ക് വരാനുള്ള സാധ്യത കൂടുതൽ സങ്കീർണമായി മാറും. ലയണൽ മെസിയുടെ പിതാവിനോട് സംസാരിച്ചുവെന്ന് അവകാശപ്പെടുന്ന കാർലോസ് മോണ്ട്ഫോർട്ട് പറയുന്നത് മെസി നിലവിൽ ബാഴ്‌സലോണയിൽ നിന്നും വളരെയകലെയാണെന്നാണ്.

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്ന് ലപോർട്ടയുമായുള്ള കൂടിക്കാഴ്‌ചക്ക് മുൻപേ താരത്തിന്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ക്ലബ് നേതൃത്വവും മെസിയുടെ പിതാവും തമ്മിൽ ധാരണയിൽ എത്താത്തത് കാര്യങ്ങൾ കുഴപ്പിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഇത് പരിഹരിച്ചില്ലെങ്കിൽ ലയണൽ മെസി ട്രാൻസ്‌ഫർ കൂടുതൽ സങ്കീർണതയിലേക്ക് പോകാൻ കാരണമാകും.

Lionel Messi Transfer Getting Complicated Again