ലയണൽ മെസിയുടെ ട്രാൻസ്ഫർ ഉറപ്പിച്ചു, താരത്തിന് മുന്നിലുള്ളത് ഒരേയൊരു പ്രതിസന്ധി | Lionel Messi
പിഎസ്ജി വിടുമെന്നുറപ്പിച്ച ലയണൽ മെസി അടുത്ത സീസണിൽ യൂറോപ്പിലെ ഏതു ക്ലബിലേക്കാവും ചേക്കേറുകയെന്ന് എല്ലാവരും ഉറ്റു നോക്കുകയാണ്. ബാഴ്സലോണ ലയണൽ മെസിയെ സ്വന്തമാക്കാനുള്ള നീക്കങ്ങളിൽ മുന്നിൽ നിന്നിരുന്നെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധികൾ അതിനു തടസമായിരുന്നു. യൂറോപ്പിലെ മറ്റു ചില ക്ലബുകൾക്ക് പുറമെ അമേരിക്കൻ ലീഗ് ക്ലബായ ഇന്റർ മിയാമി, സൗദി ക്ലബായ അൽ ഹിലാൽ എന്നിവയാണ് മെസിക്കു വേണ്ടി ശ്രമം നടത്തിയിരുന്നത്.
ഇപ്പോൾ ലയണൽ മെസി സൗദി അറേബ്യയിലേക്ക് ചേക്കേറുന്ന കാര്യം ഉറപ്പായി എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എഎഫ്പിയുടെ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസി അടുത്ത സീസണിൽ സൗദി അറേബ്യൻ ക്ലബിൽ കളിക്കും. താരം ഒപ്പിടാൻ പോകുന്ന കരാർ വളരെ വലുതാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലയണൽ മെസിക്ക് ഇതിലൂടെ ലഭിക്കാൻ പോകുന്നത്.
Leo Messi’s transfer to Saudi Arabia is a ‘done deal,’ according to @afpfr 🇸🇦 pic.twitter.com/TwUsWYiq4L
— B/R Football (@brfootball) May 9, 2023
മുൻ ബാഴ്സലോണ താരത്തിന് രണ്ടു വർഷത്തെ കരാറാണ് സൗദിയിലേക്ക് ചേക്കേറാൻ ലഭിക്കുക. ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടിയെടുക്കാൻ കഴിയുമെന്ന ഉടമ്പടിയും കരാറിലുണ്ടാകും. അതേസമയം അർജന്റീന താരത്തിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകൾ അമ്പരപ്പിക്കുന്നതു തന്നെയാണ്. അഞ്ഞൂറ് മുതൽ അറുനൂറു മില്യൺ യൂറോയാണ് സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ചേക്കേറുന്നതിലൂടെ അർജന്റീന താരത്തിന് പ്രതിഫലമായി ലഭിക്കുക.
ലയണൽ മെസിയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി നിൽക്കുന്ന ഒരു സൗദി ഏജൻസിയാണ് അസോസിയേറ്റഡ് ഫ്രഞ്ച് പ്രെസ്സിനോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും സൗദി അറേബ്യയിലേക്കുള്ള മെസിയുടെ ട്രാൻസ്ഫർ പൂർത്തിയായെന്നും താരം അടുത്ത സീസണിൽ അവിടെ കളിക്കുമെന്ന കാര്യം തീർച്ചയായെന്നും അവർ വ്യക്തമാക്കുന്നു. എന്തായാലും ആരാധകർ പ്രതീക്ഷിച്ചതല്ല സംഭവിക്കാൻ പോകുന്നതെന്ന് ചുരുക്കം.
അതേസമയം ലയണൽ മെസിയുടെ മുന്നിലുള്ള ഒരേയൊരു പ്രതിസന്ധി ഭാര്യയായ അന്റോണെല്ലോ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. സൗദിയിലേക്ക് ചേക്കേറുന്ന കാര്യത്തിൽ അന്റോണെല്ലോക്ക് പൂർണമായ താൽപര്യം ഇല്ലാത്തതിനാൽ ഇതിൽ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
Lionel Messi Transfer To Saudi Arabia Is A Done Deal