അങ്ങിനെ ചെയ്‌താൽ പിന്നെ മൈതാനം കാണില്ല, സ്പെയിൻ താരത്തോട് ലൂയിസ് എൻറിക്

സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വയും കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ താരമായ ഫെറൻ ടോറസും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയുന്നതാണ്. എൻറികിന്റെ മകളുടെ കാമുകനാണ് ഫെറൻ ടോറസ്. അതിനാൽ തന്നെ സ്‌പാനിഷ്‌ പരിശീലകൻ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ നേരിടുകയും അതിനു രസകരമായ മറുപടി നൽകുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസവും അത്തരത്തിലൊരു സംഭവം ഉണ്ടായി.

ജര്മനിക്കെതിരായ അടുത്ത മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം കുട്ടികൾക്ക് സമർപ്പിക്കുന്ന, വിരൽ വായിലിട്ട് നുണയുന്ന ഗോളാഘോഷം ഫെറൻ പുറത്തെടുത്താൽ എങ്ങിനെ പ്രതികരിക്കുമെന്ന ചോദ്യമാണ് എൻറിക് നേരിട്ടത്. അങ്ങിനെ ചെയ്‌താൽ ഉടനെ തന്നെ കളിക്കളത്തിൽ നിന്നും താരത്തെ പിൻവലിച്ച് ബെഞ്ചിൽ ഇരുത്തുമെന്നാണ് എൻറിക് മറുപടി നൽകിയത്. പിന്നീടൊരിക്കലും ഫെറൻ ടോറസ് കളിക്കളം കാണില്ലെന്നും എൻറിക് കൂട്ടിച്ചേർത്തു. തമാശയായാണ് ലൂയിസ് എൻറിക് ഈ മറുപടികൾ നൽകിയത്.

മകളുടെ കാമുകനെ കണ്ടാൽ കലിപ്പ് കാണിക്കുന്ന ഭൂരിഭാഗം വരുന്ന ഇന്ത്യൻ മാതാപിതാക്കളെ പോലെയല്ല ലൂയിസ് എൻറിക്. നല്ല ബന്ധമാണ് രണ്ടു പേരും തമ്മിലുള്ളത്. സ്പെയിൻ ടീമിന് മികച്ച സ്‌ട്രൈക്കർമാർ ഇല്ലാത്തതിനാൽ വിങ്ങിൽ കളിച്ചിരുന്ന ഫെറനെ സ്‌ട്രൈക്കർ പൊസിഷനിലേക്ക് മാറ്റാൻ എൻറിക്കിന് കഴിഞ്ഞിരുന്നു. മികച്ച പ്രകടനമാണ് താരം സ്പെയിൻ ടീമിനായി നടത്തുന്നത്.

fpm_start( "true" ); /* ]]> */