ലോകകപ്പ് നേടിയ താരത്തിന്റെ ചുണ്ടിൽ ചുംബനം നൽകി, സ്‌പാനിഷ്‌ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് വിവാദത്തിൽ | Jenny Hermoso

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് വനിതാ ലോകകപ്പ് കിരീടം സ്പെയിൻ കഴിഞ്ഞ ദിവസം ഉയർത്തിയത്. സ്റ്റേഡിയം ഓസ്‌ട്രേലിയയിൽ വെച്ച് നടന്ന മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് സ്പെയിനിന്റെ കിരീടനേട്ടം. റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായ ഓൾഗ കാർമോണാ ഇരുപത്തിയൊമ്പതാം മിനുട്ടിൽ നേടിയ ഒരേയൊരു ഗോളിലായിരുന്നു സ്പെയിനിന്റെ ആദ്യത്തെ ലോകകപ്പ് നേട്ടം.

അതേസമയം കിരീടനേട്ടത്തിനു പിന്നാലെ സ്‌പാനിഷ്‌ സ്‌ട്രൈക്കറായ ജെന്നി ഹെർമോസയെ സമ്മതമില്ലാതെ ഉമ്മ വെച്ചതിന്റെ പേരിൽ സ്‌പാനിഷ്‌ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലസ് കുരുക്കിൽ അകപ്പെട്ടിട്ടുണ്ട്. മത്സരത്തിന് ശേഷം മെഡൽ നൽകുന്ന ചടങ്ങിൽ വെച്ചാണ് സംഭവം ഉണ്ടായത്. ഫൈനൽ വിജയിച്ചതിന്റെ സന്തോഷം ഹെർമോസോയെ ആലിംഗനം ചെയ്‌ത്‌ പ്രകടിപ്പിച്ച റൂബിയാലസ് അതിനു ശേഷം അവരുടെ ചുണ്ടിൽ ഉമ്മ വെക്കുകയായിരുന്നു.

സ്നേഹത്തോടെ കവിളിൽ ചുംബനം നൽകുന്നത് പാശ്ചാത്യരാജ്യങ്ങളിൽ പൊതുവായ കാര്യമാണെങ്കിലും റൂബിയാലാസിന്റെ ചുംബനം അത്തരത്തിലുള്ളതായിരുന്നില്ല. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അതിനു പുറമെ ഡ്രസിങ് റൂമിൽ വെച്ച് ഹെർമോസോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തനിക്കത് ഇഷ്‌ടമായില്ലെന്നാണ് താരം പറഞ്ഞത്. അതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നത് റൂബിയാലസിനു തിരിച്ചടിയായി മാറും.

സംഭവത്തിൽ സ്‌പാനിഷ്‌ സ്പോർട്ട്സ് ആൻഡ് കൾച്ചർ മിനിസ്റ്റർ തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. റൂബിയാലസിന്റെ പ്രവൃത്തിയെ നിശിതമായി വിമർശിച്ചാണ് അദ്ദേഹം രംഗത്തു വന്നത്. സംഭവത്തിൽ വിഡ്ഢികൾ പറയുന്നതിന് ചെവിക്കൊടുക്കുന്നില്ലെന്നാണ് റൂബിയാലസ് തന്റെ തെറ്റ് അദ്ദേഹം മനസിലാക്കാൻ തയ്യാറാകണമെന്നാണ് സ്‌പാനിഷ്‌ മിനിസ്റ്റർ ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചത്.

Luis Rubiales In Trouble Kissing Jenny Hermoso