ഇതിനേക്കാൾ മികച്ചൊരു തുടക്കം സ്വപ്നങ്ങളിൽ മാത്രം, ഗോളടിച്ചു കൂട്ടി മെസിയുടെ ജൈത്രയാത്ര തുടരുന്നു | Messi
യൂറോപ്പ് വിട്ട് അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത് ലയണൽ മെസിയുടെ കരിയറിൽ പുറകോട്ടു പോക്കായിരിക്കുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും കളിക്കളത്തിൽ താരം നടത്തുന്ന പ്രകടനം കണക്കിലെടുക്കുമ്പോൾ നേരെ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്. കളിക്കുന്ന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തുകയും ഗോളുകൾ നേടുകയും ചെയ്യുന്ന താരം ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും തന്നിലേക്ക് കൊണ്ടു വരുന്നുണ്ടെന്നതിൽ സംശയമില്ല.
ലയണൽ മെസി വരുന്നതിനു മുൻപ് മോശം ഫോമിലായിരുന്നു ഇന്റർ മിയാമി മെസി വന്നതിനു ശേഷം എല്ലാ മത്സരങ്ങളിലും വിജയം നേടുകയുണ്ടായി. ഇന്ന് ലീഗ് കപ്പിൽ ഇന്റർ മിയാമിയും ഒർലാണ്ടോ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിലും താരത്തിന്റെ ഗോളുകളാണ് ഇന്റർ മിയാമിയുടെ വിജയത്തിൽ നിർണായകമായത്. മത്സരത്തിൽ ലയണൽ മെസി രണ്ടു ഗോളുകൾ നേടിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം സ്വന്തമാക്കിയത്. ഇതോടെ അടുത്ത ഘട്ടത്തിലേക്ക് ഇന്റർ മിയാമി മുന്നേറി.
Lionel Messi's goal for Inter Miami vs. Orlando City! Via MLS. 🐐pic.twitter.com/XRDG81VAG9
— Roy Nemer (@RoyNemer) August 3, 2023
മത്സരത്തിന്റെ ഏഴാം മിനുട്ടിൽ തന്നെ റോബർട്ട് ടെയ്ലർ നൽകിയ പാസിൽ നിന്നും ഒരു ക്ലോസ് റേഞ്ച് ഷോട്ടിൽ മെസി ഇന്റർ മിയാമിയെ മുന്നിലെത്തിച്ചു. അതിനു ശേഷം ഒർലാണ്ടോ സിറ്റി ഒരു ഗോൾ മടക്കിയെങ്കിലും രണ്ടാം പകുതിയിൽ ഇന്റർ മിയാമി തിരിച്ചുവന്നു. അൻപത്തിയൊന്നാം മിനുട്ടിൽ ജോസഫ് മാർട്ടിനസ് പെനാൽറ്റിയിലൂടെ ഇന്റർ മിയാമിയെ മുന്നിലെത്തിച്ച ശേഷം താരം നൽകിയ പാസിൽ എഴുപത്തിരണ്ടാം മിനുട്ടിൽ മെസി പട്ടിക പൂർത്തിയാക്കി.
INSANE!!! 🔥
Second consecutive BRACE for MESSI at Inter Miami!
It's his 5th goal in ONLY 3 matches! 🤯#LeaguesCup2023
via @mlspic.twitter.com/FhY2tMulct
— MARCA in English (@MARCAinENGLISH) August 3, 2023
ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ലയണൽ മെസി മൂന്നു മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. ഈ മൂന്നു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളും ഒരു അസിസ്റ്റുമാണ് അർജന്റീന നായകൻ സ്വന്തമാക്കിയത്. ലയണൽ മെസിയുടെ കരിയറിൽ തന്നെ ഇത്രയും മികച്ചൊരു തുടക്കം ഉണ്ടായിട്ടില്ല. താരം വരുന്നതിനു മുൻപ് തുടർച്ചയായ തോൽവികൾ ഏറ്റു വാങ്ങിയിരുന്ന ഇന്റർ മിയാമി മെസി വന്നതിനു ശേഷം മൂന്നു മത്സരങ്ങളിലും വിജയം സ്വന്തമാക്കി.
Josef Martinez penalty pic.twitter.com/sKj3SmJJRW
— MLS Moves – Will Forbes (@MLSMoves) August 3, 2023
Messi Brace Helps Inter Miami Win Against Orlando City