ഇപ്പോഴത്തെ അർജന്റീനയോ മുൻപ് കളിച്ച ബാഴ്സലോണയോ മികച്ച ടീം, ലയണൽ മെസി പറയുന്നു | Messi
അവിസ്മരണീയമായ ഒരു കരിയറാണ് ലയണൽ മെസിയുടേത്. പതിനേഴാം വയസിൽ ബാഴ്സലോണക്കായി അരങ്ങേറ്റം കുറിച്ച താരത്തിനു ക്ലബ് തലത്തിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കാൻ അധികം സമയം വേണ്ടി വന്നില്ല. എന്നാൽ ദേശീയ തലത്തിലുള്ള നേട്ടങ്ങൾക്ക് മെസി ഒരുപാട് കാത്തിരിക്കേണ്ടി വന്നു. മൂന്നു തവണ കോപ്പ അമേരിക്കയുടെയും ഒരിക്കൽ ലോകകപ്പിന്റെയും ഫൈനലിൽ തോൽവി വഴങ്ങിയ മെസിയെ അർജന്റീനയുടെ ആരാധകർ വരെ ക്ലബ് പ്രോഡക്റ്റ് എന്നു വിളിക്കുകയുണ്ടായി.
എന്നാൽ കരിയറിന്റെ അവസാനഘട്ടത്തിൽ ലയണൽ മെസി ദേശീയടീമിനു വേണ്ടിയും കത്തി ജ്വലിച്ചു. ലയണൽ സ്കലോണി പരിശീലകനായതിനു ശേഷം കെട്ടിപ്പടുത്ത ടീമിന്റെ കേന്ദ്രമായി പ്രവർത്തിച്ച മെസി കഴിഞ്ഞ രണ്ടര വർഷത്തിനിടെ സാധ്യമായ മൂന്നു കിരീടങ്ങളും സ്വന്തമാക്കി. ഇതിൽ കോപ്പ അമേരിക്ക, ലോകകപ്പ് എന്നീ ടൂർണമെന്റുകളിൽ മികച്ച താരമായി മെസി തിരഞ്ഞെടുക്കപ്പെട്ടത് താരം ടീമിന്റെ വിജയത്തിൽ വഹിച്ച പങ്ക് അടയാളപ്പെടുത്തുന്നതാണ്.
🚨 Lionel Messi: “This team is playing better and better. The Barcelona that I had to play was the best team in history, that’s a lot, no? But this one is very close I think for what we have been showing, for having become the champion of Copa America and the World, and that has… pic.twitter.com/fNoIOlw9c8
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 18, 2023
മുപ്പത്തിയാറു മത്സരങ്ങളിലെ അപരാജിത കുതിപ്പുമായി ലോകകപ്പിനെത്തിയ അർജന്റീന ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റിരുന്നു. എന്നാൽ അതിനു ശേഷം നടന്ന മത്സരം മുതൽ കഴിഞ്ഞ ദിവസം പെറുവിനെതിരെ നടന്ന മത്സരം വരെ തുടർച്ചയായ പതിനാലു മത്സരങ്ങളിൽ അർജന്റീന വിജയം നേടി. പെറുവിനെതിരായ മത്സരത്തിനു ശേഷം ഇപ്പോൾ അപാരഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന അർജന്റീനയാണോ മുൻപത്തെ ബാഴ്സലോണയാണോ മികച്ച ടീമെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇതായിരുന്നു.
🚨 Lionel Messi (Inter Miami): "The Barcelona I played in is the best team in history. But I think this Argentina team is very close to that." @TyCSports 🇦🇷 pic.twitter.com/BI2nXNRxFK
— barcacentre (@barcacentre) October 18, 2023
“ചരിത്രത്തിലെ ഏറ്റവും മികച്ച ബാഴ്സലോണയുമായി ഈ അർജന്റീന ടീമിനെ താരതമ്യം ചെയ്യുന്നത് വലിയ കാര്യമാണ്. ഈ ടീം അതിനു വളരെ അടുത്താണെന്ന് ഞാൻ കരുതുന്നു. ഈ ടീം അവിശ്വസനീയമാണ്, കളിക്കുന്ന ഓരോ തവണയും അവർ ചരിത്രത്തിലെ ഏറ്റവും മികച്ചവരാകുന്നതിന് അടുത്താണ്. ഗെയിം എന്ന തലത്തിൽ ഞങ്ങൾ വളർന്നുവെന്ന് ഞാൻ കരുതുന്നു. ലോകകപ്പിന് ശേഷം ഞങ്ങൾ ആത്മവിശ്വാസത്തിലാണ്, വളരെ ശാന്തരാണ്, കൂടുതൽ ഐക്യമുണ്ട്, ഇനിയും വളരാമെന്ന് പ്രതീക്ഷിക്കുന്നു.” മെസി പറഞ്ഞു.
ഇപ്പോഴത്തെ അർജന്റീനയാണോ ലയണൽ മെസി വമ്പൻ നോട്ടങ്ങൾ കൊയ്ത ബാഴ്സലോണയാണോ മികച്ച ടീമെന്ന കാര്യത്തിൽ ആരാധകർക്ക് കൃത്യമായൊരു മറുപടി ഉണ്ടാകില്ല. അതിൽ ഏറ്റവും മനോഹരമായ ഫുട്ബോൾ കളിച്ചിരുന്നത് ബാഴ്സലോണ തന്നെയായിരുന്നെങ്കിലും രണ്ടു ടീമിനോടും ഏറ്റുമുട്ടാൻ എതിരാളികൾക്കു ഭയമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. രണ്ടു ടീമിന്റെയും പ്രധാന താരം ലയണൽ മെസി ആയതും ഒരു യാദൃശ്ചികത തന്നെ.
Messi Reveals Best Team Between Barcelona And Argentina