ഇന്റർനെറ്റിനെ ഇളക്കി മറിച്ച് മെസിയും റൊണാൾഡോയും ഒരുമിച്ചു, ചിത്രം വൈറൽ

ലോകമെമ്പാടുമുള്ള കായികപ്രേമികളെ രോമാഞ്ചം കൊള്ളിച്ച് ഫുട്ബാൾ ലോകത്തെ സൂപ്പർതാരങ്ങളായ മെസിയും റൊണാൾഡോയും ഒരുമിച്ചു. ഫ്രഞ്ച് ലക്ഷ്വറി ഹൗസായ ലൂയിസ് വുയ്റ്റണിന്റെ പരസ്യത്തിലാണ് രണ്ടു താരങ്ങളും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടത്. നൂറ്റാണ്ടിന്റെ ചിത്രമെന്നാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്.

രണ്ടു താരങ്ങളും ഒരു ചെസ് ബോർഡിനു മുന്നിൽ ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഇരുതാരങ്ങളും ചെസ് കളിക്കുന്നതു സൂചിപ്പിക്കുന്ന ചിത്രത്തിന്റെ തലക്കെട്ട് “വിജയം എന്നതൊരു മാനസികാവസ്ഥയാണ് എന്നാണ്. രണ്ടു കളിക്കാരും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഈ ചിത്രം ഷെയർ ചെയ്‌തിട്ടുണ്ട്‌.

രണ്ടു താരങ്ങളും അവരുടെ അവസാനത്തെ ലോകകപ്പിന് ഇറങ്ങാനിരിക്കെയാണ് ഈ ചിത്രം പുറത്തു വന്നിരിക്കുന്നത്. അവസാനത്തെ ലോകകപ്പിൽ കിരീടമാണ് രണ്ടു താരങ്ങളും ലക്ഷ്യമിടുന്നത്. അതിനു വേണ്ടി പൊരുതാൻ കഴിയുന്നൊരു സ്‌ക്വാഡ് രണ്ടു താരങ്ങൾക്കുമൊപ്പമുണ്ട്.