സ്വന്തം ടീമിനെതിരെയുള്ള ഗോൾ ആരാധകർ ആഘോഷിക്കണമെങ്കിൽ നേടുന്നത് മെസിയായിരിക്കണം | Messi

അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങൾ കഴിഞ്ഞതിനു ശേഷം അർജന്റീനയിലാണ് മെസിയുള്ളത്. രണ്ടു ദിവസങ്ങളായി രണ്ടു ഫെയർവെൽ മത്സരങ്ങളിൽ താരം പങ്കെടുത്തു. കഴിഞ്ഞ ദിവസം മുൻ അർജന്റീന താരമായ മാക്‌സി റോഡ്രിഗഡിന്റെ ഫെയർവെൽ മത്സരത്തിലും കുറച്ചു മുൻപ് റിക്വൽമിയുടെ ട്രിബ്യൂട്ട് മാച്ചിലുമാണ് മെസി പങ്കെടുത്തത്.

മാക്‌സി റോഡ്രിഗസിന്റെ ഫെയർവെൽ മത്സരത്തിൽ നെവെൽസ് ഓൾഡ് ബോയ്‌സിനെതിരെ നടന്ന മത്സരത്തിൽ മെസി ആദ്യപകുതിയിൽ ഹാട്രിക്ക് നേടിയപ്പോൾ ഇന്നലെ ബൊക്ക ജൂനിയേഴ്‌സ് ടീമുമായാണ് മത്സരം നടന്നത്. മത്സരത്തിൽ സ്വന്തം ടീമിനെതിരെ മെസി ഗോൾ നേടിയപ്പോൾ ബൊക്ക ആരാധകർ ഒന്നടങ്കം താരത്തെ അഭിനന്ദിച്ചത് മനോഹരമായൊരു കാഴ്‌ചയായിരുന്നു.

മത്സരത്തിനു ശേഷം ലയണൽ മെസിക്ക് നന്ദി പറഞ്ഞ റിക്വൽമി അതിനൊപ്പം താരത്തോട് ക്ഷമാപണവും നടത്തി. ഒഴിവുദിവസങ്ങളുടെ ഇടയിൽ താരത്തെക്കൊണ്ട് മത്സരം കളിപ്പിച്ചതിനാണ് മെസിയോടും കുടുംബത്തോടും റിക്വൽമി ക്ഷമാപണം നടത്തിയത്. മത്സരത്തിൽ പങ്കെടുത്തതിനും തനിക്ക് പിന്തുണ നൽകിയതിനും അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്‌തു.

അർജന്റീന ആരാധകരെ സംബന്ധിച്ച് മെസിയും റിക്വൽമിയും ഒരുമിച്ച് കളിച്ചത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ അർജന്റീന ടീമിൽ നിന്നും റിക്വൽമി നേരത്തെ വിട്ടുപോയില്ലായിരുന്നു എങ്കിലും ഇരുവർക്കും നേട്ടങ്ങളിലേക്ക് നയിക്കാൻ കഴിഞ്ഞേനെ. മെസിയുടെ പീക്ക് ഫോമിൽ റിക്വൽമിക്കൊപ്പം അർജന്റീന ടീമിൽ കൂടുതൽ കളിക്കാൻ കഴിഞ്ഞിട്ടില്ല.

Messi Scored Goal In Requelme Farewell Match