ഇതുപോലൊരു നായകൻ മറ്റൊരു ടീമിനുമുണ്ടാകില്ല, അർജന്റീന ടീമിനൊപ്പമുണ്ടാകാൻ വേണ്ടി ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ലയണൽ മെസി | Messi
കഴിഞ്ഞ ദിവസം നടന്ന ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ലയണൽ മെസി കളിച്ചിരുന്നില്ല. ഇക്വഡോറിനെതിരായ മത്സരത്തിനു ശേഷം ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിട്ടിരുന്ന താരം അതിൽ നിന്നും മോചിതനാകാത്തതിനെ തുടർന്നാണ് മത്സരത്തിൽ പങ്കെടുക്കാതിരുന്നത്. താരത്തിന്റെ ഫിറ്റ്നസ് വീണ്ടെടുപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അത് ഫലം ചെയ്തില്ലെന്ന് മത്സരത്തിന് ശേഷം പരിശീലകൻ ലയണൽ സ്കലോണി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
പകരക്കാരനായി ഇറങ്ങാൻ പോലും കഴിയില്ലെന്നതു കൊണ്ട് മത്സരത്തിനുള്ള സ്ക്വാഡിൽ പോലും ലയണൽ മെസിയുടെ പേരുണ്ടായിരുന്നില്ല. എന്നാൽ താരം മത്സരത്തിനുള്ള കളിക്കാരുടെ കൂടെ ബെഞ്ചിൽ ഉണ്ടായിരുന്നു. പരഡെസിനൊപ്പം ഇരിക്കുന്ന മെസിയുടെ ചിത്രങ്ങളും വീഡിയോയും പുറത്തു വരികയും ചെയ്തു. സാധാരണയായി സ്ക്വാഡിൽ പേരില്ലാത്ത താരങ്ങൾക്ക് ബെഞ്ചിൽ ഇരിക്കാൻ കഴിയില്ലെന്നിരിക്കെ മെസി എങ്ങിനെയാണ് അവിടെ വന്നത്? അതിന്റെ ഉത്തരമാണ് രസകരം.
Before the match, Messi signed as an assistant to the technical staff so that he can sit with his teammates on the bench [TNT]
A proper leader than a cheerleader pic.twitter.com/kKgVJwdjtT
— ganesh🇦🇷 (@breathMessi21) September 13, 2023
സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന മെസിക്ക് ബെഞ്ചിൽ ഇരിക്കാൻ കഴിയില്ലെന്നതു കൊണ്ട് താരത്തെ ടീമിന്റെ കോച്ചിങ് സ്റ്റാഫായാണ് മത്സരത്തിന് രെജിസ്റ്റർ ചെയ്തത്. കോച്ചിങ് സ്റ്റാഫ് എന്ന നിലയിലാണ് ലയണൽ മെസി മത്സരത്തിൽ ബെഞ്ചിനൊപ്പം ഉണ്ടായിരുന്നതും. അതുകൊണ്ടാണ് ബെഞ്ചിലിരുന്ന മറ്റു താരങ്ങളുടെ വസ്ത്രവും മെസിയുടെ വസ്ത്രവും തമ്മിലുള്ള നിറത്തിൽ വ്യത്യാസം ഉണ്ടായിരുന്നത്. ഫുട്ബോൾ ലോകത്ത് അപൂർവമായ ഒരു സംഭവമാണിതെന്ന കാര്യത്തിൽ സംശയമില്ല.
ഒരു ടീമിന്റെ നായകനെന്ന നിലയിൽ മെസി എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. താരത്തിന്റെ സാന്നിധ്യം ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ബൊളീവിയക്കെതിരെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിക്കാൻ അർജന്റീനക്ക് കഴിയുകയും ചെയ്തിരുന്നു. എന്തായാലും കരിയർ അവസാനിച്ചാൽ ഇതുപോലെ സഹപരിശീലകനായി മെസിയെ അർജന്റീന ടീമിനൊപ്പം കാണാൻ കഴിയുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.
Messi Signed As Assistant vs Bolivia To Sit With Teammates