
നെയ്മറും കേനും ലിസ്റ്റിൽ, പതിനൊന്നു താരങ്ങൾക്കായി 500 മില്യണോളം മുടക്കാൻ പ്രീമിയർ ലീഗ് ക്ലബ് | Newcastle United
സൗദി അറേബ്യ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്തതിനു ശേഷം മികച്ച പ്രകടനമാണ് ന്യൂകാസിൽ യുണൈറ്റഡ് നടത്തുന്നത്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബാണെങ്കിലും വലിച്ചു വാരി താരങ്ങളെ സ്വന്തമാക്കാതെ കൃത്യമായ പദ്ധതിയുമായി മുന്നോട്ടു പോയ അവർ അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കുകയുണ്ടായി. ഇതോടെ ടീമിനെ ശക്തമാക്കാനുള്ള നീക്കങ്ങളും അവർ ആരംഭിച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പതിനൊന്നോളം താരങ്ങളെ സ്വന്തമാക്കാനുള്ള പദ്ധതിയാണ് ന്യൂകാസിൽ യുണൈറ്റഡ് നടത്തുന്നത്. ഇതിനു വേണ്ടി അഞ്ഞൂറ് മില്യൺ യൂറോയോളം മുടക്കാനും അവർ തയ്യാറാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതോടെ താരങ്ങളെ എളുപ്പത്തിൽ ആകർഷിക്കാൻ കഴിയുമെന്ന് അറിയാവുന്ന അവരുടെ പട്ടികയിൽ നെയ്മർ, ഹാരി കേൻ തുടങ്ങിയ താരങ്ങളുമുണ്ട്.
Newcastle have drawn up a list of potential ‘Galactico’ signings for the summer:
Harry Kane
Neymar
Sergej Milinković-Savić
João Felix
Samuel Chukwueze
Eberechi Eze
Mohammed Kudus
Dominik Szoboszlai
Moussa Diaby
Ryan Gravenberch
(Source: AS) pic.twitter.com/IzL2G91L5X
— Transfer News Live (@DeadlineDayLive) May 25, 2023
പിഎസ്ജി ആരാധകർ എതിരായ നെയ്മറും ടോട്ടനത്തിൽ ഒരു വർഷത്തെ കരാർ മാത്രം ബാക്കിയുള്ള ഹാരി കേനും ക്ലബ് വിടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിൽ നെയ്മർക്കായി എഴുപതു മില്യൺ യൂറോയിലധികവും ഹാരി കേനിനായി എണ്പത്തിയഞ്ചു മില്യൺ യൂറോയോളവും മുടക്കാനാണ് ന്യൂകാസിൽ യുണൈറ്റഡ് ഒരുങ്ങുന്നത്. എന്നാൽ ഈ രണ്ടു താരങ്ങൾക്കും വേണ്ടി മറ്റു നിരവധി ക്ലബുകൾ രംഗത്തുള്ളത് ന്യൂകാസിലിനു ഭീഷണിയാണ്.
ഇതിനു പുറമി ചെൽസിയിൽ ലോണിൽ കളിക്കുന്ന ജോവോ ഫെലിക്സ്, വിയ്യാറയൽ താരം ചുക്വുസേ, ലൈസ്റ്റർ സിറ്റിയുടെ ജെയിംസ് മാഡിസൺ, ലാസിയോയുടെ മിലിങ്കോവിച്ച് സാവിച്ച്, ബയേർ ലെവർകൂസൻറെ മൂസ ദിയാബി, ബയേൺ മ്യൂണിക്കിന്റെ റയാൻ ഗ്രാൻബെർഷ്, ലീപ്സിഗിന്റെ സോബോസ്ലായി, അയാക്സിന്റെ മുഹമ്മദ് കുഡോസ്, ക്രിസ്റ്റൽ പാലസിന്റെ എബെർഷി എസെ എന്നിവരും ന്യൂകാസിൽ യുണൈറ്റഡിന്റെ പട്ടികയിലുണ്ട്.
Newcastle United Want 11 Players This Summer