
ഇതുപോലൊന്ന് മറ്റേതെങ്കിലും താരത്തിന് അവകാശപ്പെടാൻ കഴിയുമോ, മെസിയുടെ ചിത്രം ടാറ്റൂ ചെയ്ത് അർജന്റീനിയൻ സഹതാരം | Lionel Messi
ഖത്തറിൽ ലോകകിരീടം നേടിയതിന്റെ ആഘോഷം അർജന്റീനയിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. മുപ്പത്തിയാറു വർഷം കാത്തിരുന്നു നേടിയ കിരീടമായതിനാൽ തന്നെ അതിന്റെ സന്തോഷം ഏറ്റവും മികച്ച രീതിയിലാണ് അർജന്റീനിയൻ താരങ്ങളും ജനതയും ആഘോഷിക്കുന്നത്. ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന രണ്ടു മത്സരങ്ങളിലും സ്വന്തം നാട്ടിലെ ജനങ്ങൾക്കൊപ്പം ലോകകപ്പ് നേടിയതിന്റെ ആഘോഷങ്ങൾ നടത്തുന്ന അർജന്റീന താരങ്ങളെ നമ്മൾ കണ്ടു.
അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ചത് നായകനായ ലയണൽ മെസി തന്നെയാണ്. മെസിയുടെ അസാമാന്യമായ പ്രതിഭയും തനിക്ക് ചുറ്റും നിൽക്കുന്ന ടീമിനെ കൃത്യമായി നയിക്കാനുള്ള കഴിവും ഖത്തറിൽ വളരെയധികം നിർണായകമായിരുന്നു. മുപ്പത്തിയാറു വർഷത്തിനു ശേഷം അർജന്റീനയെ കിരീടത്തിലേക്ക് നയിക്കാൻ സഹായിച്ച മെസിയുടെ ചിത്രം തന്റെ കാലിൽ ടാറ്റൂ ചെയ്താണ് അർജന്റീന സഹതാരം ഒട്ടമെൻഡി തന്റെ സന്തോഷം പ്രകടിപ്പിച്ചത്.
— Semper
Lionel Messi via Instagram on Otamendi’s new Tattoo:
“I saw many incredible things made of me and of the cup, but for a teammate, a friend like Otamendi to get a tattoo like this is something more than special. Thank you a lot Ota!!”pic.twitter.com/0TGHvlK4UN
(@SemperFiMessi) March 30, 2023
“നിങ്ങൾ കാണുന്ന കാര്യങ്ങൾ നിങ്ങൾക്കൊപ്പം കളിക്കുമ്പോൾ ഞങ്ങൾ കാണുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യാനേ കഴിയില്ല. നിങ്ങളീ രാജ്യം മാത്രമല്ല, ഈ സ്പോർട്ടിന്റെ ചരിത്രം കൂടിയാണ്, നിങ്ങളെ സ്നേഹിക്കുന്നു” എന്നാണ് ഓട്ടമെൻഡി ഇൻസ്റ്റാഗ്രാമിൽ ഇതിന്റെ വീഡിയോ ഷെയർ ചെയ്തതിനു ശേഷം കുറിച്ചത്.
ഇത് സ്റ്റോറിയായി ഷെയർ ചെയ്ത ലയണൽ മെസി “ലോകകപ്പിനെയും എന്നെയും ബന്ധപ്പെടുത്തി നിരവധി കാര്യങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സുഹൃത്തും സഹതാരവുമായി ഒട്ടമെന്റി ടാറ്റൂ ചെയ്തത് കൂടുതൽ മനോഹരമായ കാര്യമാണ്, ഒരുപാട് നന്ദി ഓട്ടമെന്റി” എന്ന് മറുപടിയായി കുറിച്ചു.
ഫുട്ബോൾ ലോകത്ത് ലയണൽ മെസിക്ക് മാത്രം അവകാശപ്പെട്ട ഒരു കാര്യമാണ് ഇതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിച്ചതിന്റെ പേരിൽ ഇതിനു മുൻപ് ഒരു താരത്തിന്റെയും ചിത്രം സഹതാരം ടാറ്റൂ ചെയ്ത വാർത്ത ഫുട്ബോൾ ലോകത്ത് കണ്ടിട്ടില്ല. ആരാധകർക്കൊപ്പം തന്നെ മെസി സഹതാരങ്ങൾക്കിടയിലും ഒരു വികാരമാണെന്ന് ഇത് വ്യക്തമാക്കുന്നു. Nicolas Otamendi Get Lionel Messi Tattoo And Messi Responded