എംബാപ്പയെ റാഞ്ചാനൊരുങ്ങുന്ന റയൽ മാഡ്രിഡിന് മറുപണിയുമായി പിഎസ്‌ജി | PSG

ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ എംബാപ്പയെ റയൽ മാഡ്രിഡ് സ്വന്തമാക്കാൻ ശ്രമം തുടങ്ങിയിട്ട് നിരവധി കാലമായി. കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അവരതിന് അടുത്തെത്തിയെങ്കിലും അവസാന നിമിഷത്തിൽ എംബാപ്പെ അതിൽ നിന്നും പിൻമാറി. പിഎസ്‌ജി നൽകിയ വമ്പൻ ഓഫർ സ്വീകരിച്ചാണ് താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയെന്ന തന്റെ സ്വപ്‌നം വേണ്ടെന്നു വെച്ചത്. 2025 വരെയുള്ള കരാറാണ് എംബാപ്പെ റയൽ മാഡ്രിഡുമായി ഒപ്പിട്ടിരിക്കുന്നത്.

2025 വരെ കരാറുണ്ടെങ്കിലും ഒരു വർഷം മുൻപേ വേണമെങ്കിൽ ക്ലബ് വിടാൻ എംബാപ്പെക്ക് കഴിയും. അങ്ങിനെയാണെങ്കിൽ താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമം നടത്തുന്നുണ്ട്. റയൽ മാഡ്രിഡ് എംബാപ്പെയുടെ പ്രിയപ്പെട്ട ക്ലബാണെന്നിരിക്കെ താരത്തെ പിഎസ്‌ജിക്ക് നഷ്‌ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അങ്ങിനെ സംഭവിച്ചാൽ അതിനു പകരം റയൽ മാഡ്രിഡിൽ നിന്നു തന്നെ പുതിയ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പിഎസ്‌ജി ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിനിടെ വിനീഷ്യസ് ജൂനിയറിനെതിരെ ആരാധകർ കടുത്ത വംശീയാധിക്ഷേപം നടത്തിയിരുന്നു. അതിനു ശേഷം താരത്തെ സംരക്ഷിക്കുന്ന നിലപാടല്ല ലാ ലിഗ പ്രസിഡന്റ് നടത്തിയത്. പിന്നാലെ ലീഗിനും പ്രസിഡന്റിനുമെതിരെ കടുത്ത വിമർശനം നടത്തിയ വിനീഷ്യസിനെതിരെ വിലക്ക് വരാൻ സാധ്യതയുണ്ട്. ഇതെല്ലാം കാരണം വിനീഷ്യസ് റയൽ മാഡ്രിഡ് വിടാൻ തീരുമാനിച്ചാൽ താരത്തെ സ്വന്തമാക്കാനാണ് പിഎസ്‌ജി ഒരുങ്ങുന്നത്.

അടുത്ത സീസൺ അവസാനിക്കുന്നതോടെ വിനീഷ്യസ് ജൂനിയറിന്റെ റയൽ മാഡ്രിഡ് കരാർ അവസാനിക്കുകയാണ്. അത് പുതുക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് നടത്തുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യങ്ങൾ വെച്ച് താരം അത് പുതുക്കുന്നില്ല എന്ന തീരുമാനം എടുത്താൽ പിഎസ്‌ജിക്ക് കാര്യങ്ങൾ അനുകൂലമാകും. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര താരമായ വിനീഷ്യസ് കഴിഞ്ഞ രണ്ടു സീസണുകളിലും നാല്പതിലധികം ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്.

PSG Interested To Sign Vinicius Junior