അന്ന് റോഡ്രിയെ പുറത്തിരുത്തി ഫൈനൽ തോറ്റു, ഇന്ന് ടീമിനു കിരീടം നേടിക്കൊടുത്ത് സ്പാനിഷ് താരം | Rodri
2021 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയോട് മാഞ്ചസ്റ്റർ സിറ്റി തോൽവി വഴങ്ങിയപ്പോൾ അതിൽ പെപ് ഗ്വാർഡിയോളക്കെതിരെ ഉയർന്ന പ്രധാന വിമർശനം മധ്യനിര താരമായ റോഡ്രിയെ മത്സരത്തിന്റെ ആദ്യ ഇലവനിൽ കളിപ്പിക്കാത്തതിന്റെ പേരിലായിരുന്നു. എന്തുകൊണ്ടാണ് ഗ്വാർഡിയോള അങ്ങിനെയൊരു തീരുമാനം എടുത്തതെന്ന കാര്യത്തിൽ യാതൊരു ധാരണയുമില്ലെന്ന് പലരും വ്യക്തമാക്കുകയുണ്ടായിരുന്നു.
രണ്ടു വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി വിജയം നേടി ചരിത്രത്തിൽ ആദ്യമായി കിരീടമുയർത്തിയപ്പോൾ മത്സരത്തിലെ ഒരേയൊരു ഗോൾ നേടിയത് റോഡ്രിയാണ്. ഗോൾരഹിതമായി മുന്നോട്ടു പോയ ആദ്യപകുതിക്ക് ശേഷം അറുപത്തിയെട്ടാം മിനുട്ടിൽ തകർപ്പനൊരു ഷോട്ടിലൂടെയാണ് സ്പാനിഷ് താരം മാഞ്ചസ്റ്റർ സിറ്റിയുടെ വിജയഗോൾ നേടിയത്.
Rodri’s stunning goal against Inter seen from the stands 🔥 pic.twitter.com/832HJKaMPn
— Fútbol (@El_Futbolesque) June 10, 2023
ഇന്റർ മിലാൻ മികച്ച പോരാട്ടവീര്യം കാണിച്ചെങ്കിലും തങ്ങളുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക് വിധിച്ച ദിവസമായിരുന്നു ഇന്നലെ. 2021ൽ ഫൈനലിൽ എത്തി കൈവിട്ടു പോയെങ്കിലും ഇത്തവണ അത് നേടിയെടുക്കാൻ പെപ് ഗ്വാർഡിയോളക്കും സംഘത്തിനും കഴിഞ്ഞു. പ്രീമിയർ ലീഗും എഫ്എ കപ്പും നേരത്തെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ ട്രെബിൾ കിരീടനേട്ടം കൂടിയാണ് സ്വന്തമാക്കിയത്.
This Goal RODRI I love you 😭💙 pic.twitter.com/tov7G9PbRV
— pahareeeee (@AllergyFootball) June 10, 2023
മാഞ്ചസ്റ്റർ സിറ്റിയെയും പെപ് ഗ്വാർഡിയോളയെയും സംബന്ധിച്ച് അവിസ്മരണീയമായ സീസണാണ് ഇത്തവണത്തേത്. ആഴ്സണലിന്റെ കനത്ത വെല്ലുവിളിയെ മറികടന്ന് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ അവർ അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് എഫ്എ കപ്പും സ്വന്തമാക്കി. അതിനു ശേഷം പൊരുതിയ ഇന്റർ മിലാനെയും വീഴ്ത്തി യൂറോപ്പിലെ രാജാക്കന്മാരുമായി മാറി.
Rodri Goal Helps Man City Winning UCL