മെസിയുടെ ഇടംകാൽ ഗോളുകളേക്കാൾ കൂടുതൽ ഗോളുകൾ തന്റെ ഇടംകാൽ കൊണ്ടു നേടി റൊണാൾഡോ, ഇതൊരു ജിന്ന് തന്നെ | Ronaldo
കരാർ റദ്ദാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഒഴിവായി സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറാനുള്ള റൊണാൾഡോയുടെ തീരുമാനം ഭൂരിഭാഗം ആരാധകരുടെയും നെറ്റി ചുളിപ്പിക്കുന്ന ഒന്നായിരുന്നു എന്നാൽ ആരാധകരുടെ മുഴുവൻ ആശങ്കയും പരിഹരിക്കുന്ന പ്രകടനമാണ് താരം അൽ നസ്റിനായി നടത്തുന്നത്. സൗദി അറേബ്യയിൽ എത്തിയതു മുതൽ ഇന്നുവരെ റൊണാൾഡോയുടെ ബൂട്ടുകൾ ക്ലബിനായി ഗോൾ വർഷിച്ചു കൊണ്ടേയിരിക്കുന്നു.
സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചെക്കറിയത് റൊണാൾഡോയുടെ ആത്മവിശ്വാസത്തെ വളരെയധികം വർധിപ്പിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. യൂറോപ്യൻ ലീഗുകളെ അപേക്ഷിച്ച് സൗദി ലീഗിന് നിലവാരം കുറച്ചു കുറവാണെങ്കിലും താരം നേടുന്ന ഗോളുകളും നടത്തുന്ന നീക്കങ്ങളും വളരെയധികം ആത്മവിശ്വാസം നിറഞ്ഞതാണെന്ന് കളിക്കളത്തിലെ പ്രകടനത്തിൽ നിന്നും വ്യക്തമാണ്. പോർച്ചുഗലിൽ ടീമിന്റെ മത്സരങ്ങളിലും ഈ ആത്മവിശ്വാസം തെളിഞ്ഞു കാണാം.
🚨 Cristiano Ronaldo has now scored MORE left footed goals than Lionel Messi this season for club. 🤯 pic.twitter.com/LiVq9AIzwW
— TCR. (@TeamCRonaldo) October 24, 2023
കഴിഞ്ഞ ദിവസം നടന്ന എഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഖത്തറി ക്ലബായ അൽ ദുഹൈലിനെതിരെ അൽ നസ്ർ വിജയം നേടിയപ്പോൾ ടീമിന്റെ രണ്ടു ഗോളുകളും നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. മൂന്നിനെതിരെ നാല് ഗോളുകൾക്ക് അൽ നസ്ർ വിജയം നേടിയ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പുറമെ ഒരു അസിസ്റ്റും താരം സ്വന്തമാക്കുകയുണ്ടായി. ഈ സീസണിൽ മിന്നുന്ന പ്രകടനം നടത്തുന്ന പോർച്ചുഗൽ നായകൻറെ മറ്റൊരു ഗംഭീര പ്രകടനമാണ് ഇന്നലെ കണ്ടത്.
⚽️💥 Another couple of ludicrously good goals for Cristiano Ronaldo tonight, both with his left foot!
👉 3 goals in AFC Champs League
👉 20 goals in all club comps this season
👉 43 goals in 2023
👉 34 total goals for Al Nassr
👉 862 senior career goals pic.twitter.com/lPC04rdGkH— MessivsRonaldo.app (@mvsrapp) October 24, 2023
ഇന്നലെ നടന്ന മത്സരത്തിൽ റൊണാൾഡോ നേടിയ ഗോളുകൾ ഒരു പ്രത്യേകത ഉണ്ടായിരുന്നു. രണ്ടു ഗോളുകളും തന്റെ വീക്ക് ഫൂട്ടായ ഇടംകാൽ കൊണ്ടാണ് റൊണാൾഡോ നേടിയത്. ഇതോടെ ഈ സീസണിൽ ഇടംകാൽ കൊണ്ടു നേടിയ ഗോളുകളുടെ എന്നതിൽ സാക്ഷാൽ മെസിയെ മറികടക്കാൻ റൊണാൾഡോക്ക് കഴിഞ്ഞു. ഇടംകാലനായ മെസി ഈ സീസണിൽ എട്ടുഗോളുകൾ ഇടംകാൽ കൊണ്ട് നേടിയപ്പോൾ വലംകാലനായ റൊണാൾഡോ ഒൻപത് ഗോളുകളാണ് ഇടത്തെ കാൽ കൊണ്ട് നേടിയിരിക്കുന്നത്.
ഈ സീസണിൽ അൽ നസ്റിന്റെ ടോപ് സ്കോററായ റൊണാൾഡോ തന്നെയാണ് ഈ വർഷത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരവും. ഇന്നലത്തെ മത്സരത്തോടെ എഎഎഫ്സി ചാമ്പ്യൻസ് ലീഗിൽ മൂന്നു ഗോളുകൾ നേടിയ റൊണാൾഡോ ഈ വർഷം നാൽപ്പത്തിമൂന്നു ഗോളുകൾ ക്ലബിനും രാജ്യത്തിനുമായി സ്വന്തമാക്കിയിട്ടുണ്ട്. മുപ്പത്തിയെട്ടാം വയസിലാണ് റൊണാൾഡോ ഇത്രയും മികച്ച പ്രകടനം നടത്തുന്നതെന്നാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം.
Ronaldo Scored More Left Foot Goals Than Messi