ഖത്തറിനെ വെല്ലുന്ന ലോകകപ്പ് സൗദിയിൽ നടക്കുമെന്നുറപ്പായി, ഓസ്ട്രേലിയ പിൻമാറിയതോടെ സൗദിക്ക് സാധ്യത വർധിച്ചു | Saudi Arabia
ഖത്തർ ലോകകപ്പ് ഇതുവരെ നടന്നതിൽ വെച്ചേറ്റവും മികച്ച ലോകകപ്പ് ആയിരുന്നുവെന്ന് ടൂർണമെന്റിൽ പങ്കെടുത്ത ആരാധകരും ഒഫീഷ്യൽസും താരങ്ങളുമെല്ലാം അഭിപ്രായപ്പെട്ട കാര്യമാണ്. മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്ന ലോകകപ്പിന് ഏറ്റവും മികച്ച ഒരുക്കമാണ് ഖത്തർ നടത്തിയത്. ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്ക് പൊതുഗതാഗതം വഴി സൗജന്യയാത്രയും മികച്ച സുരക്ഷയും നൽകിയ ഖത്തർ ഏറ്റവും മികച്ച രീതിയിൽ തന്നെ എല്ലാ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.
ലോകകപ്പ് നടത്തി ഖത്തർ ലോകത്തിന്റെ ശ്രദ്ധകേന്ദ്രമായതു മുതൽ അതിനെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ അയൽരാജ്യമായ സൗദി അറേബ്യയും നടത്തുന്നുണ്ട്. ലോകകപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള വമ്പൻ താരങ്ങളെ സൗദിയിലേക്ക് എത്തിച്ചത് അതിനുള്ള ഉദാഹരണമാണ്. അതിനു പിന്നാലെ 2030 ലോകകപ്പ് നടത്താനുള്ള ശ്രമങ്ങൾ അവർ നടത്തിയെങ്കിലും അതിൽ നിന്നും പിന്മാറി 2034ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ് പിന്നീട് ചെയ്തത്.
Saudi Arabia looks set to host the 2034 World Cup after Australia decided not to bid for the tournament 🏆
The deadline for any further bids is today. pic.twitter.com/AzOJfRSpOJ
— ESPN FC (@ESPNFC) October 31, 2023
ഇപ്പോൾ 2034ലെ ലോകകപ്പ് സൗദി അറേബ്യയിൽ വെച്ചു തന്നെ നടക്കാനുള്ള സാധ്യതകൾ വളരെയധികം വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026ലെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ വെച്ചും 2030ലെ ലോകകപ്പ് സ്പെയിൻ, പോർച്ചുഗൽ മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ വെച്ചും നടത്താൻ ഫിഫ തീരുമാനിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള ലോകകപ്പ് നടത്താൻ ഏഷ്യ, ഓഷ്യാനിയ മേഖലയെയാണ് ഫിഫ പരിഗണിക്കുന്നത്.
Saudi Arabia is the ONLY bidder to host the 2034 men's World Cup 🇸🇦
Australia have ruled themselves out ❌
The deadline to bid is TODAY… ⏱️ pic.twitter.com/aIUqRQb8yw
— BBC Sport (@BBCSport) October 31, 2023
ഏഷ്യ, ഓഷ്യാനിയ മേഖലയിൽ നിന്നും ലോകകപ്പിനായി ബിഡ് സമർപ്പിച്ചിട്ടുള്ളത് സൗദി അറേബ്യയും ഓസ്ട്രേലിയയും മാത്രമായിരുന്നു. ബിഡ് പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് ഓസ്ട്രേലിയ അതിൽ നിന്നും പിന്മാറിയതോടെയാണ് സൗദിയിൽ തന്നെ 2034 ലോകകപ്പ് നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായത്. എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് ഓസ്ട്രേലിയ പറയുന്നുണ്ടെങ്കിലും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ സൗദിക്ക് പിന്തുണ നൽകുന്നതാണ് ഇതിനു കാരണമെന്നാണ് അനുമാനം.
2034 ലോകകപ്പ് സൗദിയിൽ വെച്ചാണെങ്കിൽ അത് ഇതുവരെ നടന്നിട്ടുള്ള എല്ലാ ലോകകപ്പുകളെയും വെല്ലുന്ന ലോകകപ്പ് ആയിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. സൗദി അറേബ്യ വളരെയധികം സമ്പന്നമായ രാജ്യമാണ് എന്നതു തന്നെയാണ് അതിനു പ്രധാന കാരണം. എന്തായാലും ഈ വാർത്ത ഇന്ത്യയിലെയും കേരളത്തിലെയും ഫുട്ബോൾ ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ്. ഖത്തർ ലോകകപ്പ് പോലെ ആഘോഷിക്കാൻ സൗദിയിൽ ലോകകപ്പ് നടന്നാലും മലയാളികൾക്ക് അവസരം ലഭിക്കും.
Saudi Arabia Set To Host 2034 World Cup