മെസിയെ കാണാനുള്ള ടിക്കറ്റിന്റെ വില ഒരു കോടി രൂപ, അമേരിക്കൻ ലീഗിൽ ചരിത്രം കുറിച്ച് ലയണൽ മെസി | Messi
മേജർ ലീഗ് സോക്കറിന്റെ ചരിത്രത്തിൽ, അവിടെ കളിക്കാൻ പോകുന്ന ഏറ്റവും മികച്ച താരമായിരിക്കും ലയണൽ മെസി. പിഎസ്‌ജി കരാർ അവസാനിച്ച താരം അതിനു ശേഷം ബാഴ്‌സലോണയിലേക്ക് തിരികെ വരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതിലേക്കുള്ള വഴികൾ സങ്കീർണമായതിനാൽ വേണ്ടെന്നു വെക്കുകയായിരുന്നു. തുടർന്നാണ് അർജന്റൈൻ നായകൻ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത്.
കഴിഞ്ഞ ദിവസം ഇന്റർ മിയാമി താരത്തെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. ലയണൽ മെസിക്ക് പുറമെ ബാഴ്‌സലോണ വിട്ട മധ്യനിര താരം സെർജിയോ ബുസ്‌ക്വറ്റ്‌സിനെയും ഇന്റർ മിയാമി ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ജൂലൈ ഇരുപത്തിയൊന്നിന് ക്രൂസ് അസൂലിനെതിരെ നടക്കുന്ന ലീഗ് കപ്പ് മത്സരത്തിലായിരിക്കും ലയണൽ മെസി അമേരിക്കൻ ലീഗിൽ തന്റെ അരങ്ങേറ്റം നടത്തുക.
🚨 Resell tickets for Lionel Messi's debut match with Inter Miami on Friday are going for $110,000. Via @CNN.pic.twitter.com/UiSlyBmSWT
— Roy Nemer (@RoyNemer) July 18, 2023
അതേസമയം ഇന്റർ മിയാമിയിൽ ലയണൽ മെസിയുടെ അരങ്ങേറ്റമത്സരം കാണാനുള്ള ടിക്കറ്റിന്റെ വില കുതിച്ചുയർന്നുവെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിഎൻഎന്നിന്റെ റിപ്പോർട്ടുകൾ പ്രകാരം ശരാശരി ടിക്കറ്റ് നിരക്ക് ഏകദേശം 487 ഡോളർ (40000 രൂപ) ആണ്. എന്നാൽ ഈ ടിക്കറ്റുകൾ പലതും മറിച്ചു വിൽപ്പന നടത്തുന്നത് ഒരു ലക്ഷത്തിപതിനായിരം ഡോളർ (90 ലക്ഷം രൂപ) ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചരിത്രത്തിൽ തന്നെ എംഎൽഎസിലെ ഒരു മത്സരത്തിന്റെ ടിക്കറ്റിന്റെ നിരക്ക് ഇത്രയും ഉയർന്ന മൂല്യത്തിലേക്ക് പോയിട്ടില്ല. മെസി വന്നതോടെ ഇന്റർ മിയാമിയുടെ ടിക്കറ്റ് നിരക്കുകളിൽ 200 മുതൽ ആയിരം ശതമാനം വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനെയും കടത്തിവെട്ടുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. എന്തായാലും മെസിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കയാണ് ആരാധകർ.
Ticket Prices Skyrocket For Messi Inter Miami Debut