ഈ ലോകകപ്പ് ബ്രസീലിനു തന്നെ, വമ്പൻ സ്‌ക്വാഡ് പ്രഖ്യാപിച്ച് പരിശീലകൻ

ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ സ്‌ക്വാഡ് അൽപ്പസമയം മുൻപ് പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. പ്രതിഭകളാൽ അനുഗ്രഹീതമായ രാജ്യത്തു നിന്നും ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തിയുള്ള സ്ക്വാഡ് ലോകകപ്പിലെ ഏതു വമ്പൻ ടീമുകളെയും മലർത്തിയടിക്കാൻ കഴിവുള്ളതാണ്.

ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്‌സൺ (മാഞ്ചസ്റ്റർ സിറ്റി) വെവർട്ടൺ (പാൽമേറാസ്)

ഡിഫൻഡർമാർ: അലക്‌സ് സാന്ദ്രോ (യുവന്റസ്) അലക്‌സ് ടെല്ലെസ് (സെവിയ്യ) ഡാനി ആൽവ്‌സ് (പുമാസ്) ഡാനിലോ (യുവന്റസ്) ബ്രെമർ (യുവന്റസ്) എഡർ മിലിറ്റാവോ (റയൽ മാഡ്രിഡ്) മാർക്വിനോസ് (പാരീസ് സെന്റ് ജെർമെയ്ൻ) തിയാഗോ സിൽവ (ചെൽസി)

മിഡ്ഫീൽഡർമാർ: ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ) കാസെമിറോ (മാഞ്ചസ്റ്റർ യുണൈറ്റഡ്) എവർട്ടൺ റിബെയ്‌റോ (ഫ്ലെമെംഗോ) ഫാബിഞ്ഞോ (ലിവർപൂൾ) ഫ്രെഡ് (മാഞ്ചസ്റ്റർ യുണൈറ്റഡ്) ലൂക്കാസ് പാക്വെറ്റ (വെസ്റ്റ് ഹാം യുണൈറ്റഡ്)

ഫോർവേഡുകൾ: ആന്റണി (മാഞ്ചസ്റ്റർ യുണൈറ്റഡ്) ഗബ്രിയേൽ ജീസസ് (ആഴ്സണൽ) ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്സണൽ) നെയ്മർ ജൂനിയർ (പാരീസ് സെന്റ് ജെർമെയ്ൻ) പെഡ്രോ (ഫ്ലെമെംഗോ) റാഫിൻഹ (ബാഴ്സലോണ) റിച്ചാർലിസൺ (ടോട്ടൻഹാം) റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്)