ഒടുവിൽ ബ്ലാസ്റ്റേഴ്സിന്റെ നീക്കം ഫലം കണ്ടു, ഒരു രൂപ പോലും മുടക്കാതെ വമ്പൻ താരത്തെ സ്വന്തമാക്കി
നിരാശപ്പെടുത്തുന്ന ഒരു സീസണിന് ശേഷം അടുത്ത സീസണിലേക്ക് ടീമിനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നിരവധി അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇതുവരെ ഓസ്ട്രേലിയയിൽ നിന്നും ജോഷുവയുടെ സൈനിങ് മാത്രം സ്ഥിരീകരിച്ച ടീം കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററായ ദിമിയുടെ കരാർ പുതുക്കുകയും ചെയ്തിരുന്നു. മറ്റു താരങ്ങൾക്കായി ക്ലബ് ശ്രമം നടത്തുകയാണ്.
അതിനിടയിൽ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്ന ബെംഗളൂരു താരം പ്രബീർ ദാസ് ടീമിലേക്ക് വരാൻ സാധ്യതയില്ലെന്ന് മാർക്കസ് മെർഗുലാവോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ റൈറ്റ് ബാക്കായ താരം ബ്ലാസ്റ്റേഴ്സുമായി ഡീലിൽ എത്തിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരു വിട്ട താരം ഫ്രീ ഏജന്റായാണ് ഒന്നിലധികം വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുക.
As per the reports, KBFC signed Prabir Das on a free transfer.#ZilliZ #SportsNews #MalayalamsportsNews #IndianfootballFans #Indianfootball #Indianfootballteam #heroisl #letsfootball #transferupdate #indiantransferupdates #KeralaBlasters #yennumyellow #bengalurufc pic.twitter.com/zTx69yx1cv
— 𝙕𝙞𝙡𝙡𝙞𝙕 𝙎𝙥𝙤𝙧𝙩𝙨 (@zillizsng) May 26, 2023
നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്കായ ഖബ്റ ക്ലബ് വിടുകയാണ്. ആ സ്ഥാനത്തേക്ക് മികച്ചൊരു താരത്തെ തന്നെയാണ് പ്രബീർ ദാസിലൂടെ ബ്ലാസ്റ്റേഴ്സിന് ലഭിക്കുക. സീസണിന്റെ തുടക്കത്തിലാണ് ആഷിക് കുരുണിയനുമായുള്ള കൈമാറ്റക്കരാറിൽ പ്രബീർ ദാസ് എടികെ മോഹൻ ബഗാനിൽ നിന്നും ബംഗളൂരുവിലേക്ക് വന്നത്. ക്ലബിനായി മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുകയും ചെയ്തിരുന്നു.
എടികെ മോഹൻ ബഗാൻ രണ്ടു തവണ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയപ്പോഴും ടീമിന്റെ ഭാഗമായിരുന്നു പ്രബീർ ദാസ്. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനൊപ്പം ഡ്യൂറന്റ് കപ്പ്, ഇന്ത്യൻ സൂപ്പർ ലീഗ്, സൂപ്പർകപ്പ് എന്നിവയിൽ താരം ഫൈനൽ കളിക്കുകയുണ്ടായി. നിരവധി വർഷങ്ങളായി ഐഎസ്എല്ലിൽ കളിക്കുന്ന താരത്തിന്റെ പരിചയസമ്പത്ത് ടീമിന് വലിയൊരു മുതൽക്കൂട്ട് തന്നെയാകുമെന്നതിൽ സംശയമില്ല.