ഇനി ‘എൽ ക്ലാസികോ’ ഉണ്ടാകില്ല, റയലിന്റെയും ബാഴ്‌സയുടെയും അഭ്യർത്ഥന നിരസിക്കപ്പെട്ടു | El Clasico

റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള പോരാട്ടം ആഗോള തലത്തിൽ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. എൽ ക്ലാസിക്കോ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രണ്ടു ടീമുകളും തമ്മിലുള്ള മത്സരം ലയണൽ മെസി-ക്രിസ്റ്റ്യാനോ റൊണാൾഡോ വൈരിയുടെ പേരിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. എന്നാൽ ഇനി ഇവർ തമ്മിലുള്ള പോരാട്ടം എൽ ക്ലാസിക്കോ എന്ന പേരിൽ അറിയപ്പെടാനുള്ള സാധ്യതയില്ല.

രണ്ടു ക്ലബുകളും തമ്മിലുള്ള മത്സരത്തിന് എൽ ക്ലാസിക്കോ എന്ന പേരു നൽകാനുള്ള പേറ്റന്റ് കഴിഞ്ഞ ദിവസം സ്പെയിനിലെ പേറ്റന്റ് ആൻഡ് ബ്രാൻഡ് ഓഫീസർ നിഷേധിച്ചുവെന്നാണ് റെലെവോ റിപ്പോർട്ട് ചെയ്യുന്നത്. ലാ ലിഗ ബ്രാൻഡ് ചെയ്യുന്ന എൽ ക്ലാസിക്കോ സ്ലോഗൻറെ അതെ പേരിലായതു കൊണ്ടാണ് ഇത് നിഷേധിക്കപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആ പേരിലുള്ള പേറ്റന്റും ലീഗിന്റെ കയ്യിലാണ് ഇപ്പോഴുള്ളത്.

ഇതിനെതിരെ ബാഴ്‌സലോണയും റയൽ മാഡ്രിഡും ഒരുമിച്ച് പോരാടാനുള്ള സാധ്യതയുണ്ട്. രണ്ടു ക്ളബുകൾക്കും ഇതിനെതിരെ അപ്പീൽ നൽകാൻ ഒരു മാസത്തെ സമയമുണ്ട്. അതിലും അഭ്യർത്ഥന തള്ളിയാണ് ഇന്റർനാഷണൽ കോടതിയിലും ഈ തീരുമാനത്തെ ചോദ്യം ചെയ്യാം. എന്നാൽ രണ്ടിടങ്ങളിലും നിലവിലെ തീരുമാനം ശരി വെക്കുകയാണെങ്കിൽ പിന്നീട് ഈ ടീമുകൾ തമ്മിലുള്ള മത്സരത്തിന്റെ എൽ ക്ലാസിക്കോ എന്ന വിളിക്കാൻ കഴിയില്ല.

ലാ ലിഗ പേറ്റന്റ് എടുത്ത വാക്കും റയൽ മാഡ്രിഡ്-ബാഴ്‌സലോണ ക്ലബുകൾ ഉപയോഗിക്കാൻ ശ്രമിക്കുന്ന വാക്കും തമ്മിൽ ചെറിയ വ്യത്യാസം മാത്രമേയുള്ളൂ. ഒരുപോലെയാണ് ഇത് രണ്ടുമെന്നതിനാൽ രണ്ടു ക്ളബുകൾക്കും ഇത് ടെലിവിഷൻ ഡീലിനോ സൗഹൃദ മത്സരങ്ങൾക്കോ മറ്റുള്ള കാര്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയില്ല. പക്ഷെ ആരാധകർ ഈ പോരാട്ടത്തെ എൽ ക്ലാസിക്കോ എന്നു വിളിക്കുന്നത് തുടരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Real Madrid And Barcelona Can No Longer Call Their Games El Clasico