അർജന്റീന താരങ്ങളുടെ മാരകഗോളുകൾക്ക് ചെൽസി താരം വെല്ലുവിളി, ആരു നേടും പ്രീമിയർ ലീഗിലെ മികച്ച ഗോളിനുള്ള പുരസ്‌ക്കാരം | EPL

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കഴിഞ്ഞ ഗെയിം വീക്ക് കഴിഞ്ഞപ്പോൾ അർജന്റീന താരങ്ങൾ മിന്നുന്ന പ്രകടനമാണ് നടത്തിയത്. എൻസോ ഫെർണാണ്ടസ് ചെൽസിക്കായി രണ്ടു ഗോളുകൾ നേടിയപ്പോൾ മാക് അലിസ്റ്റർ ലിവർപൂളിന്‌ വേണ്ടി ഒരു ഗോൾ സ്വന്തമാക്കി. ഫാക്കുണ്ടോ ബ്രൈറ്റണു വേണ്ടിയും ലോ സെൽസോ ടോട്ടനത്തിനു വേണ്ടിയും ഗോൾ നേടിയപ്പോൾ അൽവാരസ് ഒരു അസിസ്റ്റ് സ്വന്തമാക്കുകയുണ്ടായി.

മാക് അലിസ്റ്റർ ലിവർപൂളിന് വേണ്ടി ഗോൾ നേടിയതിനു ശേഷം ആരാധകരുടെ ഇടയിൽ നടന്ന ചർച്ചകൾ ഇത്തവണ പ്രീമിയർ ലീഗിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം അർജന്റീന താരങ്ങൾ തന്നെ സ്വന്തമാക്കും എന്നതായിരുന്നു. മാക് അലിസ്റ്ററുടെ ഹാഫ് വോളി തണ്ടർ സ്‌ട്രൈക്ക് ഗോളോ, അല്ലെങ്കിൽ ഗർനാച്ചോ ഏവർട്ടണിനെതിരെ നേടിയ ബൈസിക്കിൾ ഗോൾ ഗോളോ പുരസ്‌കാരം നേടുമെന്ന് ഏവരും വിലയിരുത്തി.

എന്നാൽ ഈ രണ്ടു താരങ്ങൾക്കും വലിയൊരു വെല്ലുവിളിയുമായി ഒരു ചെൽസി താരത്തിന്റെ ഗോളുണ്ടെന്ന കാര്യം എല്ലാവരും മറന്നു പോയിട്ടുണ്ട്. ആഴ്‌സണലും ചെൽസിയും തമ്മിൽ നടന്ന മത്സരത്തിൽ വമ്പൻ തുകക്ക് സ്വന്തമാക്കിയ മുഡ്രിക്ക് നേടിയ ഗോളാണ് പ്രീമിയർ ലീഗിലെ മികച്ച ഗോളായി മാറാൻ സാധ്യതയുള്ളത്. അസാധ്യമായ ആംഗിളിൽ നിന്നുള്ള അവിശ്വസനീയമായ ഗോളായിരുന്നു അത്.

സോഷ്യൽ മീഡിയയിൽ ഈ മൂന്നു ഗോളുകൾക്കാണ് പുരസ്‌കാരം നേടാൻ അർഹതയെന്നാണ് ആരാധകർ പറയുന്നത്. അതിൽ തന്നെ മുഡ്രിക്കിന്റെ ഗോൾ കൂടുതൽ മികച്ചതാണെന്ന് പലരും വിലയിരുത്തുന്നു. മറ്റു ഗോളുകളെല്ലാം വേറെ താരങ്ങൾക്ക് നേടാൻ കഴിയുന്നതാണെങ്കിലും മുഡ്രിക്കിന്റെ ഗോൾ അതുപോലെ പെർഫെക്ഷനോടെ മറ്റൊരാൾക്ക് നേടാൻ പ്രയാസമാണെന്നാണ് ആരാധകർ പറയുന്നത്.

അതേസമയം പ്രീമിയർ ലീഗിൽ ഇനിയും ഒരുപാട് മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ഇതിൽ മാറ്റങ്ങൾ വരാനുള്ള സാധ്യതയുണ്ട്. ഇനിയും മികച്ച ഗോളുകൾ താരങ്ങൾ നേടുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം ഈ സീസണിൽ ഇതുവരെ പ്രീമിയർ ലീഗിൽ പിറന്ന ഗോളുകളിൽ ഇതാണ് കൂടുതൽ മികച്ചു നിൽക്കുന്നത്. ഇതിൽ ആരുടെ ഗോളാണ് ഏറ്റവും മികച്ചതെന്നാണ് നിങ്ങൾ കരുതുന്നത്?

Allister Garnacho Mudryk EPL Goal Of The Season