“നിങ്ങൾ ഫുട്ബോളിനെ ഇഷ്‌ടപ്പെടുന്നുവെങ്കിൽ മെസിയെയും ഇഷ്‌ടപ്പെടും”- ബ്രസീലിയൻ സൂപ്പർതാരം പറയുന്നു | Messi

ക്ലബ് തലത്തിലും ദേശീയ ടീമിനൊപ്പവും സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരമാണ് ലയണൽ മെസി. ക്ലബ് തലത്തിൽ നേരത്തെ തന്നെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ മെസി അർജന്റീന ടീമിനൊപ്പം പല തവണ കിരീടങ്ങൾക്ക് തൊട്ടരികിൽ എത്തിയെങ്കിലും അവസാനം കാലിടറി വീഴുകയുണ്ടായിട്ടുണ്ട്. ഇതിനെ തുടർന്ന് താരത്തിനെ ക്ലബ് പ്രോഡക്റ്റ് എന്ന പേരിൽ ആരാധകർ വിമർശിക്കുകയും ചെയ്‌തിരുന്നു.

എന്നാൽ വിമർശനങ്ങളിൽ തളരാതെ പൊരുതിയ ലയണൽ മെസി തന്റെ മുപ്പത്തിയഞ്ചാം വയസിൽ കരിയറിലെ എല്ലാ നേട്ടങ്ങളും പൂർത്തിയാക്കി. ദേശിയെ ടീമിനൊപ്പം രണ്ടു വർഷത്തിനിടെ മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയാണ് ലയണൽ മെസി തന്നെ വിമർശിച്ചവർക്ക് മറുപടി നൽകിയത്. ഈ നേട്ടങ്ങളിലെല്ലാം ടീമിനെ മുന്നിൽ നിന്നു നയിച്ചത് നായകനായ ലയണൽ മെസി തന്നെയായിരുന്നു.

മെസിയുടെ പ്രകടനമികവിനെ കഴിഞ്ഞ ദിവസം ബ്രസീലിയൻ താരം കസമീറോ പ്രശംസിക്കുകയുണ്ടായി. എല്ലാവരും കാണുമ്പോൾ തന്നെ ഇഷ്‌ടപ്പെട്ടു പോകുന്ന കളിക്കാരനാണ് ലയണൽ മെസിയെന്നാണ് കസമീറോ പറയുന്നത്. ഫുട്ബോൾ ഇഷ്‌ടപ്പെടുന്ന എല്ലാവർക്കും ലയണൽ മെസിയെ ഇഷ്‌ടപ്പെടുമെന്നും ക്ലബ് തലത്തിലും ദേശീയ ടീമിലും മെസിയുടെ പ്രധാന എതിരാളിയായിരുന്ന കസമീറോ പറഞ്ഞു.

കരിയറിൽ എല്ലാ നേട്ടങ്ങളും പൂർത്തിയാക്കിയ ലയണൽ മെസി അതിനു പിന്നാലെ യൂറോപ്യൻ ഫുട്ബോളിൽ നിന്നും വിടപറയുകയും ചെയ്‌തിരുന്നു. പിഎസ്‌ജി കരാർ അവസാനിച്ച താരം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കാണ് ചേക്കേറിയത്. അർജന്റീനക്കൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ മെസി ഇനി ലക്ഷ്യമിടുന്നത് അടുത്ത കോപ്പ അമേരിക്കയാണ്.

Casemiro Praise Lionel Messi